മാർക്കറ്റിലുണ്ടായ ഗ്രേനേഡ് ആക്രമണത്തിൽ (Grenade Attack) ഒരാൾ മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റവരിൽ 

ശ്രിനഗർ: ജമ്മുകശ്മീരിലെ (Jammu and Kashmir) ശ്രിനഗറിൽ ഒരു മാർക്കറ്റിലുണ്ടായ ഗ്രേനേഡ് ആക്രമണത്തിൽ (Grenade Attack) ഒരാൾ മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. എല്ലാവരേലും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. 

Scroll to load tweet…
Scroll to load tweet…

ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

പഞ്ചാബിലെ അമൃത്സറിലുള്ള ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാനാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ സതേപയും കൊല്ലപ്പെട്ടു. സതേപ സ്വയം വെടിവെച്ച് മരിച്ചതാണോ മറ്റുള്ളവര്‍ വെടിവെച്ചതാണോ എന്ന് വ്യക്തമല്ല.ബിഹാര്‍ സ്വദേശിയായ റാം ബിനോദ്, മഹാരാഷ്ട്ര സ്വദേശിയായ ഡി.എസ്. തൊറാസ്‌കര്‍, ജമ്മു കശ്മീര്‍ സ്വദേശിയായ രത്തന്‍ സിങ്, ഹരിയാണ സ്വദേശിയായ ബില്‍ജിന്ദര്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിഎസ്എഫും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്