കുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ വിനോദയാത്രയ്ക്കെത്തിയ മലയാളി അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്വദേശി കെഎസ് രഞ്ജിത്താണ് മരിച്ചത്. 35 വയസ്സായിരുന്നു. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന എട്ടുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെ കുളുവില്‍ ജലസാഹസികയാത്ര നടത്തിയ മലയാളി സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബീസ് നദിയില്‍ വാട്ടര്‍ റാഫിറ്റിംഗ് നടത്തുന്നതിനിടെ സംഘം അപകടത്തില്‍പ്പെടുകയായിരുന്നു.