Asianet News MalayalamAsianet News Malayalam

അരവിന്ദ് കെജ്രിവാളിനെ അത്താഴത്തിന് ക്ഷണിച്ച് ​ഗുജറാത്തിലെ ഓട്ടോഡ്രൈവർ; മറുപടി ഏറ്റെടുത്ത് സോഷ്യൽമീഡിയ

ദില്ലി മുഖ്യമന്ത്രിയോട് തന്റെ വീട്ടിൽ അത്താഴം കഴിക്കാൻ വരുമോ എന്നാണ് ഓട്ടോ ഡ്രൈവറായ വിക്രം ലട്ലാനി ചോദിച്ചത്. നിമിഷങ്ങൾക്കകം തന്നെ കെജ്രിവാൾ സമ്മതം മൂളി. 

gujarat auto driver invites aap arvind kejriwal to dinner
Author
First Published Sep 12, 2022, 6:09 PM IST

​​ഗാന്ധിന​ഗർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ​ഗുജറാത്തിൽ പര്യടനത്തിലാണ് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. പര്യടനത്തിനിടെ അഹമ്മദാബാദിലെ ഓട്ടോഡ്രൈവർമാരുടെ യോ​ഗത്തിൽ പങ്കെടുത്ത കെജ്രിവാളിനോട് അവരിലാരാൾ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയും ചർച്ചയാകുകയാണ്. ദില്ലി മുഖ്യമന്ത്രിയോട് തന്റെ വീട്ടിൽ അത്താഴം കഴിക്കാൻ വരുമോ എന്നാണ് ഓട്ടോ ഡ്രൈവറായ വിക്രം ലട്ലാനി ചോദിച്ചത്. നിമിഷങ്ങൾക്കകം തന്നെ കെജ്രിവാൾ സമ്മതം മൂളി. 

"ഞാൻ അങ്ങയുടെ വലിയ ആരാധകനാണ്. പഞ്ചാബിൽ ഒരു ഓട്ടോഡ്രൈവറുടെ കുടുംബത്തിനൊപ്പം അങ്ങ് അത്താഴം കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു, എന്റെ വീട്ടിലും അത്താഴം കഴിക്കാൻ വരാമോ?" ഇതായിരുന്നു ചോദ്യം. 
"തീർച്ചയായും വരും". ഉടനടി കെജ്രിവാൾ മറുപടി നൽകി.  "ഞാൻ പഞ്ചാബിലെ ഓട്ടോഡ്രൈവർമാരുടെ വീടുകളിൽ പോയിരുന്നു. പഞ്ചാബിലേത് പോലെ ​ഗുജറാത്തിലെയും ഓട്ടോഡ്രൈവർമാർക്ക് എന്നോ‌ട് വലി‌യ സ്നേഹമാണ്. ഇന്ന് വൈകിട്ട് വരട്ടെ അത്താഴം കഴിക്കാൻ? എന്നോടൊപ്പം രണ്ട് പാർട്ടി പ്രവർത്തകരുമുണ്ടാവും". കെജ്രിവാൾ പറഞ്ഞു. ഹോട്ടലിൽ നിന്ന് തന്നെ ഓട്ടോയിൽ വന്ന് കൂട്ടിക്കൊണ്ടുപോകുമോ എന്നും കെജ്രിവാൾ ചോദിച്ചു. 

വൻ കരഘോഷത്തോടെയാണ് യോ​ഗത്തിലുണ്ടായിരുന്നവർ ഈ സംഭാഷണത്തെ ഏറ്റെടുത്തത്. ​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ​ഗുജറാത്തിൽ തന്ത്രപ്രധാന നീക്കങ്ങളിലൂടെ വേരുറപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. സൗജന്യ വൈദ്യുതി, സ്ത്രീകൾക്കും തൊഴിൽരഹിതർക്കും അലവൻസ്, ​ഗുണമേന്മയുള്ള ചികിത്സാസൗകര്യങ്ങൾ, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് കെജ്രിവാൾ മുന്നോട്ടുവെക്കുന്ന വാ​ഗ്ദാനങ്ങൾ. 

Read Also: രഹസ്യ അറയിലൊരു കത്ത്; ഓസ്ട്രേലിയക്കാരോട് എലിസബത്ത് രാജ്ഞിക്ക് പറ‌യാനുള്ളത് എന്ത്? അറിയാനിനിയും പതിറ്റാണ്ടുകൾ 

എലിസബത്ത് രാജ്ഞി‌യുടെ നിര്യാണത്തോ‌ടെ ഓസ്ട്രേലിയയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു കത്തും ചർച്ച‌‌‌‌യാകുക‌യാണ്. രാജ്ഞിയു‌ടെ കൈപ്പ‌‌ടയിലുള്ള കത്ത് പതിറ്റാണ്ടുകളായി സിഡ്നിയിലെ രഹസ്യ അറയിലാണുള്ളത്. ഓസ്ട്രേലി‌യക്കാരോട് രാജ്ഞിക്ക് പറ‌യാനുള്ള പ്രധാനപ്പെട്ട എന്തോ ഒരു കാര്യം അതിലുണ്ട്. പക്ഷേ, കത്ത് തുറന്നു വായിക്കണമെങ്കിൽ ഇനി‌‌യും പതിറ്റാണ്ടുകൾ കാത്തിരിക്കണം. (വിശദമാ‌യി വാ‌യിക്കാം..)

Read Also: 'മുണ്ട്മോദി'യുടെ നാട്ടിലെ ബിജെപിയുടെ എടീമാണ് സിപിഎം,രാഹുലിന്‍റെ യാത്രയെ പരിഹസിച്ചതിന് കോണ്‍ഗ്രസിന്‍റെ മറുപടി
 

Follow Us:
Download App:
  • android
  • ios