ഗുജറാത്തിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കേന്ദ്രത്തിൽ നിന്ന് പൂർണ സഹകരണം അദ്ദേഹം ഉറപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന മഴയിൽ ഗുജറാത്തിലെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ദില്ലി: അഹമ്മദാബാദ് പ്രളയത്തിൽ (Ahmedabad Flood) ദുരിതമനുഭവിക്കുന്ന ​ഗുജറാത്തിന് സഹായം വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). തിങ്കളാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി പ്രധാനമന്ത്രി സംസാരിച്ച് സംസ്ഥാനത്തെ സ്ഥിതി​ഗതികൾ വിലയിരുത്തി. ഗുജറാത്തിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കേന്ദ്രത്തിൽ നിന്ന് പൂർണ സഹകരണം അദ്ദേഹം ഉറപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന മഴയിൽ ഗുജറാത്തിലെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആളുകളെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ ഒരുക്കാൻ നിർദേശം നൽകി. വെള്ളപ്പൊക്കത്തിൽ ഇതുവരെ 61 പേർക്കാണ് ജീവൻ നഷ്ടമായത്.

ആളുകളെ രക്ഷിക്കാൻ എൻഡിആർഎഫ് സംഘങ്ങൾ രം​ഗത്തുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്ന് 2000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. കൂടുതൽ പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളപ്പൊക്കമാണ് ഗുജറാത്തിലെ സ്ഥിതിക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Scroll to load tweet…

നാല് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 18 ഇഞ്ച് മഴയാണ് ലഭിച്ചത്. അവശ്യവസ്തുക്കൾ പോലും വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജനം. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ, കെട്ടിടങ്ങളുടെ താഴത്തെ നിലകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ഞായറാഴ്ച രാത്രി നിരവധിയാളുകൾ ടെറസിന് മുകളിലാണ് അഭയം തേടിയത്.

Scroll to load tweet…

കണ്ടെത്താനുള്ളത് 40ഓളം പേരെ; നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍ ബാക്കി, അമർനാഥ് യാത്ര പുനരാരംഭിച്ചു

കശ്മീര്‍: മേഘവിസ്ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അമർനാഥ് യാത്ര പുനരാരംഭിച്ചു. തീർത്ഥാടകരുടെ പുതിയസംഘം ജമ്മു ബേസ് ക്യാമ്പില്‍ നിന്ന് തീര്‍ത്ഥാടനം ആരംഭിച്ചു. 4,026 തീര്‍ത്ഥാടനകരാണ് സംഘത്തിലുള്ളത്. കാലാവസ്ഥ മോശമായതിനാല്‍ യാത്ര പൂർണമായി റദ്ദാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം പ്രളയത്തില്‍ കാണാതായവർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നാല്‍പ്പതോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

കൊവിഡ് കാലത്ത് നിർത്തിവെച്ച അമർനാഥ് തീർത്ഥാടന യാത്ര ഈ ജൂൺ 30നാണ് ആരംഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ എട്ടിനുണ്ടായ അപകടം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടതിൽ ഏറെയും തീർത്ഥാടകരാണ്. ക്ഷേത്രത്തില്‍ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്. മേഘവിസ്ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്‍റുകളും പ്രളയത്തില്‍ തകർന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയത്.