വ്യാഴാഴ്ച രാത്രിയാണ് നായയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പല്ലുകള്‍ കൊഴിയുകയും തലക്കും കാലിനും കൈയിനും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

വഡോദര: ഉപേക്ഷിക്കുന്നതിന് മുമ്പ് വളര്‍ത്തുനായയെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇരുചക്രവാഹനത്തിന് പിന്നില്‍ കെട്ടി അരക്കിലോമീറ്ററോളം റോഡില്‍ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ ഗുജറാത്തില്‍ അറസ്റ്റ് ചെയ്തു. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇജാസ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. വഡോദരയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് നായയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പല്ലുകള്‍ കൊഴിയുകയും തലക്കും കാലിനും കൈയിനും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷെയ്ക്ക് നായയെ ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ചെന്നും റോഡില്‍ കൂടി വാഹനത്തിന് പിന്നില്‍ക്കെട്ടി വലിച്ചഴച്ചെന്നും ദൃക്‌സാക്ഷി മൊഴി നല്‍കി.