ഇന്നലെ പരീക്ഷ തുടങ്ങാൻ ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ചോദ്യ പേപർ ചോർച്ച കണ്ടെത്തുന്നതും പരീക്ഷ മാറ്റിവയ്ക്കുന്നതും
ഗാന്ധിനഗർ: ഗുജറാത്തിലെ പഞ്ചായത്ത് ജൂനിയർ ക്ലർക് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ പതിനഞ്ച് പേരെ ഗുജറാത്ത് പൊലീസ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. ചോദ്യപേപ്പർ പ്രിന്റ് ചെയ്യാൻ ചുമതലപ്പെട്ടയാളാണ് കേസിൽ ഒടുവിൽ അറസ്റ്റിലായത്. സംഭവത്തിന് പിന്നിൽ വൻ സംഘമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ പരീക്ഷ തുടങ്ങാൻ ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ചോദ്യ പേപർ ചോർച്ച കണ്ടെത്തുന്നതും പരീക്ഷ മാറ്റിവയ്ക്കുന്നതും. ആകെ 9.50 ലക്ഷം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.
Add Asianetnews as a Preferred Source

