Asianet News MalayalamAsianet News Malayalam

മുടി മാറ്റിവയ്ക്കൽ നടത്തിയ 30 കാരന്‍ മരണപ്പെട്ടു; നാലുപേര്‍ അറസ്റ്റില്‍

ചികിത്സയ്ക്ക് ശേഷം റഷീദിന് ദേഹമാസകലം ചൊറിച്ചിൽ അനുഭവപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

Hair transplant leads to painful death for 30-year-old: How hair transplant can turn fatal
Author
First Published Dec 4, 2022, 10:19 AM IST

ദില്ലി: മുടി മാറ്റിവയ്ക്കല്‍ പ്രക്രിയയില്‍ സംഭവിച്ച പിഴവ് മൂലം ദില്ലിയില്‍ യുവാവ് മരണപ്പെട്ടു. 30 വയസുകാരനായ അത്തർ റഷീദ് എന്നയാളാണ് ദില്ലി നഗരത്തിലെ ഒരു ക്ലിനിക്കില്‍ മുടിമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കിടെ സംഭവിച്ച പിഴവിനാല്‍ ഒന്നിലധികം അവയവങ്ങൾ തകരാറിലായി മരണപ്പെട്ടു.

ഒരു ഇടത്തരം  ഏക അത്താണിയായ റഷീദ്. ഇദ്ദേഹത്തിന്‍റെ കുടുംബത്തില്‍ അമ്മയെയും രണ്ട് സഹോദരിമാരുമാണ് ഉള്ളത്. റഷീദിന്‍റെ മരണത്തെ തുടര്‍ന്ന് കുടുംബം പോലീസിൽ പരാതി നൽകി. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് റഷീദിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.

ചികിത്സയ്ക്ക് ശേഷം റഷീദിന് ദേഹമാസകലം ചൊറിച്ചിൽ അനുഭവപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന റഷീദിന്‍റെ വൃക്കകൾ നഷ്‌ടപ്പെട്ടു. തുടർന്ന് ഒന്നിലധികം അവയവങ്ങൾ തകരാറിലാകുകയും ചെയ്തു. ഇതാണ് റഷീദിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന് അമ്മ ആസിയ ബീഗം വെളിപ്പെടുത്തി.

എന്നാല്‍ മുടി മാറ്റിവയ്ക്കലില്‍ സംഭവിച്ച പിഴവ് മൂലം മരണം ആദ്യമായല്ല സംഭവിക്കുന്നത്. 2021 സെപ്റ്റംബറിൽ 31 വയസ്സുള്ള മുടി മാറ്റിവയ്ക്കൽ നടത്തിയ ആള്‍ അനാഫൈലക്റ്റിക് ഷോക്ക് മൂലം ഗുജറാത്തിൽ മരിച്ചിരുന്നു.  മുംബൈയിൽ നിന്നുള്ള 43 കാരനായ ഒരു വ്യവസായി 2019-ൽ മുടി മാറ്റിവയ്ക്കൽ നടത്തി രണ്ട് ദിവസത്തിന് ശേഷം മരിച്ചിരുന്നു.

സാധാരണഗതിയിൽ ജീവൻ അപകടപ്പെടുത്തുന്ന ഒരു പ്രക്രിയ അല്ല മുടിമാറ്റിവയ്ക്കല്‍ പ്രക്രിയ. എന്നാല്‍ വൈദ്യശാസ്ത്രപരമായ അശ്രദ്ധമൂലം മുടി മാറ്റിവയ്ക്കലും അപകടമായി മാറാം. അതിനാല്‍ തന്നെ രോഗിക്ക് സുരക്ഷിതമായ സാഹചര്യങ്ങൾ ക്ലിനിക്ക് ഉറപ്പാക്കേണ്ടതുണ്ട്. 

ലോക്കൽ അനസ്തേഷ്യയ്ക്ക് പകരം ജനറൽ അനസ്തേഷ്യ ഉപയോഗിക്കുന്നത് മുടി മാറ്റിവയ്ക്കൽ രോഗിയുടെ മരണത്തിലേക്ക് നയിച്ചേക്കാം എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. 

പാലക്കാട് പോക്സോ കേസ്; പ്രോസിക്യൂട്ടർക്കെതിരെ പരാതി നൽകിയ ലീഗൽ കൗൺസലറെ മാറ്റി നിർത്താൻ ഉത്തരവ്

 

Follow Us:
Download App:
  • android
  • ios