Asianet News MalayalamAsianet News Malayalam

ഹർ ഘർ ക്യാമ്പെയിൻ; വീടുകൾ സന്ദർശിച്ച് മാനസിക അടുപ്പം സ്ഥാപിക്കാൻ പ്രവർത്തകരോട് ബിജെപി

പാർട്ടിയുടെ പ്രവർത്തകർ ബൂത്ത് തലത്തിൽ ഓരോ വീടുകളും സന്ദർശിച്ച് മാനസികമായ അടുപ്പം സൂക്ഷിക്കണമെന്നാണ് നേതൃതലത്തിൽ നിന്നുള്ള നിർദ്ദേശം

Har Ghar campaign BJP prepares from booth level to fight coming elections
Author
First Published Dec 7, 2022, 11:34 AM IST

ദില്ലി: രാജ്യത്താകമാനം പാർട്ടിയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ ബിജെപി കോർ കമ്മിറ്റി യോഗത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പാർട്ടി എല്ലാ ബൂത്ത് തലത്തിലും പ്രവർത്തനം ശക്തമാക്കാനുള്ള വിശദമായ പദ്ധതിക്ക് രൂപം നൽകിയതായി നേതാക്കൾ വ്യക്തമാക്കി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്നിൽ കണ്ടാണ് ബിജെപി തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ദില്ലിയിൽ ബിജെപിയുടെ കോർ കമ്മിറ്റി യോഗം നടത്തിയത്.

ദില്ലി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: മുന്നേറി ആംആദ്മി, തൊട്ടുപിന്നിൽ ബിജെപി, തകർന്നടിഞ്ഞ് കോൺഗ്രസ്

രാജ്യത്തെമ്പാടും ഹർ ഘർ ക്യമ്പെയിനിന് തുടക്കം കുറിക്കുമെന്ന് നേതാക്കൾ പറഞ്ഞു. പാർട്ടിയുടെ പ്രവർത്തകർ ബൂത്ത് തലത്തിൽ ഓരോ വീടുകളും സന്ദർശിച്ച് മാനസികമായ അടുപ്പം സൂക്ഷിക്കണമെന്നാണ് നേതൃതലത്തിൽ നിന്നുള്ള നിർദ്ദേശം. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ പ്രത്യേകം കണ്ട് അടുപ്പം സൂക്ഷിക്കാൻ നിർദ്ദേശമുണ്ട്.

ഗുജറാത്ത് ബിജെപിക്ക് തന്നെ? കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ബിജെപി എന്ന പാർട്ടി കൂടെയുണ്ടെന്ന തോന്നൽ കുടുംബങ്ങളിൽ ഉണ്ടാക്കാൻ ശ്രമിക്കണമെന്നും നേതൃത്വം പ്രവർത്തകരോട് ആവശ്യപ്പെടുന്നു. ഒരു മാസത്തിനുള്ളിൽ സംസ്ഥാന - ജില്ലാ തല നിർവാഹക സമിതി യോഗങ്ങൾ നടത്താൻ ജെപി നദ്ദ ആവശ്യപ്പെട്ടിട്ടുണ്ട്. ബൂത്ത് തലത്തിൽ നടക്കുന്ന പ്രചരണ പരിപാടികളുടെ പുരോഗതി വിലയിരുത്തി,  വെല്ലുവിളികൾ ചർച്ച ചെയ്തുവെന്നും ഔദ്യോഗിക വാർത്താ കുറിപ്പ് വ്യക്തമാക്കുന്നു.

എസ്‌യുവിന്റെ സ്റ്റെപ്പിനി ടയറിൽ നിന്ന് പിടിച്ചെടുത്തത് 94 ലക്ഷം രൂപ, ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മമത

Follow Us:
Download App:
  • android
  • ios