ദില്ലി: ഹരിയാനയിലെ ജാട്ട് സംവരണ  സീറ്റിലെ സ്ഥാനാര്‍ത്ഥിയായ ദുഷ്യന്ത് ചൗട്ടാല വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തിയത് ട്രാക്ടറില്‍. ഭാര്യ നൈന ചൗട്ടാലയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജന്നായ ജനത പാര്‍ട്ടി നേതാവാണ് ദുഷ്യന്ത് ചൗട്ടാല. 

ഓരോ തുള്ളിയും കടലിന് സംഭവാനയാണ്. അതുപോലെ പാര്‍ട്ടിയിലേക്ക് ആളുകള്‍ വരുന്നത് അടിത്തറ ശക്തമാക്കുമെന്ന് ചൗട്ടാല പറഞ്ഞു. ഇത്തവണ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഹരിയാന കോണ്‍ഗ്രസ് ചീഫ് അശോക് തന്‍വാറിന്‍റെ പിന്തുണ തന്‍റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് കിട്ടാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ജിന്ദ് ജില്ലയിലെ ഉച്ചന കലാന്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ് ദുഷ്യന്ത് ചൗട്ടാല. 90 സീറ്റുകളിലാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടി ഹരിയാനയില്‍ മത്സരിക്കുന്നത്. ആറ് മണിവരെയാണ് വോട്ടിംഗ് നടക്കുക. ഒക്ടോബര്‍ 24 ന് വോട്ടെണ്ണും.