കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് സമ്പദ് വ്യവസ്ഥ തകർന്നു എന്നായിരുന്നു മോദിയുടെ ട്വീറ്റ്. അത് തന്നെയാണ് തനിക്ക് ഇപ്പോഴും പറയാനുള്ളത് എന്ന് കുറിച്ചാണ് അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ഇപ്പോഴത്തെ ട്വീറ്റ്. 

ദില്ലി: രാജ്യത്തെ സമ്പദ്‍വ്യവസ്ഥ തകരുന്നതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2013 ലെ ട്വീറ്റ് ഓർമ്മപ്പെടുത്തിയാണ് ചിദംബരം നേരിട്ട് വിമർശനമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് സമ്പദ് വ്യവസ്ഥ തകർന്നു എന്നായിരുന്നു മോദിയുടെ ട്വീറ്റ്. അത് തന്നെയാണ് തനിക്ക് ഇപ്പോഴും പറയാനുള്ളത് എന്ന് കുറിച്ചാണ് അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ഇപ്പോഴത്തെ ട്വീറ്റ്. 

സമ്പദ് വ്യവസ്ഥ തകരാറിലായിരിക്കുന്നു. യുവാക്കൾക്ക് ജോലി ആവശ്യമാണ്. മോശം രാഷ്ട്രീയം കളിക്കാതെ നിങ്ങൾ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ ചിദംബരം ജീ എന്നായിരുന്നു 2013 ൽ മോദി ട്വീറ്റ് ചെയ്തത്. അന്ന് അദ്ദേഹം ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഈ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് ചിദംബരത്തിന്റെ ട്വീറ്റ്.

Scroll to load tweet…

ജിഡിപി നിരക്ക് താഴുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ​ഗാന്ധിയും ചിദംബരവുമുൾപ്പെടെയുള്ളവർ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് രാജ്യത്തെ സാമ്പത്തിക രം​ഗം തകർന്നു പോയെന്നും അത് തിരിച്ചുപിടിക്കാനുള്ള പ്രർത്തനങ്ങൾ എത്രയും പെട്ടെന്ന് ചെയ്യണമെന്നും ചിദംബരം പറഞ്ഞു. സർക്കാരിന്റെ ദുരിതാശ്വാസ പാക്കേജിനെ തമാശ എന്നാണ് ചിദംബരം വിശേഷിപ്പിച്ചത്.