Asianet News MalayalamAsianet News Malayalam

ദില്ലിയിലെ നിസാമുദ്ദീന്‍ ദര്‍ഗ തുറന്നു, ഖവാലി ഉണ്ടാകില്ല, പ്രവേശനം രാത്രി 10 വരെ

ദര്‍ഗയില്‍ സാനിറ്റൈസര്‍ വച്ചിട്ടുണ്ടെന്നും മാസ്‌ക് ധരിച്ച് വേണം ദര്‍ഗയിലെത്താന്‍ എന്നും...
 

Hazrat Nizamuddin Dargah to reopen from today
Author
Delhi, First Published Sep 6, 2020, 11:59 AM IST

ദില്ലി: ദില്ലിയിലെ നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ അഞ്ചര മാസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള മുന്‍കരുതലോടെ ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ദര്‍ഗ തുറന്നത്. എന്നാല്‍ തല്‍ക്കാലം വൈകുന്നേരങ്ങളിലെ ഖവാലി സംഗീതാര്‍ച്ചന വേണ്ടെന്നാണ് തീരുമാനം. 

ദര്‍ഗയില്‍ സാനിറ്റൈസര്‍ വച്ചിട്ടുണ്ടെന്നും മാസ്‌ക് ധരിച്ച് വേണം ദര്‍ഗയിലെത്താന്‍ എന്നും പീര്‍സാദാ സയ്യദ് അന്‍ഫല്‍ നിസാമി പറഞ്ഞു. വരുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുമെന്നും എല്ലാവരും ഒന്നിച്ച് കയറരുതെന്നും അദ്ദേഹം വ്യക്തമാക്കി. അധിക സമയം നില്‍ക്കരുത്. നമസ്‌കരിച്ച് ഉടന്‍ തിരിച്ചു പോകണം. ഖവാലികള്‍ ഉണ്ടാവില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുമെന്നും സയ്യദ് അന്‍ഫല്‍ നിസാമി വ്യക്തമാക്കി

Follow Us:
Download App:
  • android
  • ios