Asianet News MalayalamAsianet News Malayalam

കൊവിഡ് ഭേദമായവർക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് വന്നുപോയവർക്ക് ഉണ്ടാകുന്ന തുടർ രോഗങ്ങൾ തടയാനാണ് പുതിയ മാർഗ നിർദേശങ്ങള്‍.

Health Ministry issues post covid  guidelines
Author
Delhi, First Published Sep 13, 2020, 8:37 AM IST

ദില്ലി: കൊവിഡ് ഭേദമായവർക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. യോഗയും മെഡിറ്റേഷനും ശീലമാക്കണം, പ്രതിരോധ ശേഷി കൂട്ടാനായി ആയുഷ് വകുപ്പ്‌ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കണം, പ്രഭാത - സായാഹ്ന നടത്തം ശീലമാക്കണം, തുടർ പരിശോധനകൾ നടത്തണം തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങിയതാണ് മാർഗ നിർദേശം. കൊവിഡ് വന്നുപോയവർക്ക് ഉണ്ടാകുന്ന തുടർ രോഗങ്ങൾ തടയാനാണ്  പുതിയ മാർഗ നിർദേശം.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയേഴ് ലക്ഷത്തിലേക്ക്. കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലെത്തിയിരുന്നു. രാജ്യത്തെ 60 ശതമാനം രോഗികളുമുള്ള അഞ്ച് സംസ്ഥാനങ്ങളിലും ഇന്നലെ ഉയര്‍ന്ന പ്രതിദിന വര്‍ധനയായിരുന്നു.

മഹാരാഷ്ട്രയില്‍ 22,084 പേർക്കും ആന്ധ്രയില്‍ 9901 പേർക്കും കര്‍ണാടകയില്‍ 9140 പേർക്കും തമിഴ്നാട്ടില്‍ 5495 പേർക്കും ഉത്തര്‍പ്രദേശില്‍ 6846 പേർക്കുമാണ് ഇന്ന് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ദില്ലിയിലും പ്രതിദിന വര്‍ധന പുതിയ ഉയരത്തിലെത്തി. 4321 പേരാണ് പുതിയതായി രോഗികളായത്. 

Follow Us:
Download App:
  • android
  • ios