ഇരു സംസ്ഥാനങ്ങളിലുമായാണ് രാജ്യത്തെ 72 ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 87 ലക്ഷം പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചതായും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

ദില്ലി: രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 44.97 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷട്രയിൽ. ഇരു സംസ്ഥാനങ്ങളിലുമായാണ് രാജ്യത്തെ 72 ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 87 ലക്ഷം പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചതായും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സംഘം കേരളത്തിനും മഹാരാഷ്ട്രയ്ക്കും നിർദേശങ്ങൾ നൽകി. 

കൊവിഡ് വാക്സിൻ രണ്ടാം ഘട്ട ഡോസ് 1.7 ലക്ഷം പേർ സ്വീകരിച്ചുകഴിഞ്ഞു. രാജ്യത്ത് കൊവിഡിന്റെ മൂന്ന് വകഭേദങ്ങളാണുള്ളത്. ഒന്നാമത്തേത് യു കെ കൊവിഡ് ആണ്. 187 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. എല്ലാവരും ക്വാറന്റീനിലാണുള്ളത്. രണ്ടാമത്തേത് കൊവിഡിന്റെ സൗത്ത് ആഫ്രിക്കൻ വകഭേദമാണ്. സൗത്ത് ആഫ്രിക്കയിൽ നിന്ന് മടങ്ങിയ നാല് പേരിൽ സ്ഥിരീകരിച്ചു. മൂന്നാമത്തേത് ബ്രസീൽ വകഭേദം. ഇത് 
ബ്രസീലിൽ നിന്ന് മടങ്ങിയ ഒരാളിൽ കണ്ടെത്തിയെന്നും ആരോ​ഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

Scroll to load tweet…