Asianet News MalayalamAsianet News Malayalam

ജമ്മുകശ്മീർ മണ്ഡല പുനർനിർണയം നില നിൽക്കുന്നതല്ലെന്ന് ഹർജിക്കാർ; സുപ്രീംകോടതിയിൽ വാദം പുനരാരംഭിച്ചു

ജമ്മു കശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതിന് ശേഷം നടത്തിയ മണ്ഡല പുനർനിർണ്ണയം ഭരണഘടന പരമായി നില നിൽക്കുന്നതല്ലെന്ന് ഹർജിക്കാർ വാദിച്ചു.

hearing resumed in Supreme Court on Plea Challenging jammu and kashmir Delimitation Orders
Author
First Published Nov 30, 2022, 10:52 PM IST

ദില്ലി: ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണ്ണയത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം പുനരാരംഭിച്ചു. ജമ്മു കശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതിന് ശേഷം നടത്തിയ മണ്ഡല പുനർനിർണ്ണയം ഭരണഘടന പരമായി നില നിൽക്കുന്നതല്ലെന്ന് ഹർജിക്കാർ വാദിച്ചു. ഭരണഘടനയുടെ അധികാരങ്ങളെ തരംതാഴ്ത്തുന്ന നടപടിയാണ് സംഭവിച്ചതെന്ന് ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ രവിശങ്കർ ജന്ധ്യാല വാദിച്ചു. 

നിലവിലെ സെൻസസ് പ്രകാരം സീറ്റുകൾ വർധിപ്പിക്കാനാകില്ലെനും അഭിഭാഷകൻ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. അതേസമയം ജമ്മു കശ്മീർ സംഘടന നിയമത്തിലെ വ്യവസ്ഥകളിലെ പൊരുത്തക്കേടുകൾ ഹർജിക്കാർ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഇതിലെ ഭരണഘടന വ്യവസ്ഥയുടെ സാധുത ഹർജിയിൽ ചോദ്യം ചെയ്യുന്നില്ലെന്ന് ബെഞ്ച് നീരീക്ഷിച്ചു. ഹർജിക്കാർ വാദം പൂർത്തിയാക്കിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വാദം നാളെ നടന്നേക്കും. മണ്ഡല പുനർനിർണ്ണയം ചോദ്യം ചെയ്ത് ജമ്മു കശ്മീർ സ്വദേശികൾക്കായി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കർ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

Follow Us:
Download App:
  • android
  • ios