2014 ജൂൺ ഒമ്പതിന് രേഖപ്പെടുത്തിയ 47.8 ഡിഗ്രി സെൽഷ്യൽസ് ആയിരുന്നു മുന്‍പ് രേഖപ്പെടുത്തിയ റെക്കോഡ് ചൂട്. എന്നാൽ ഇതിനെ മറികടന്നാണ് തിങ്കളാഴ്ച ദില്ലിയിൽ താപനില 48 ഡിഗ്രിയിലേക്ക് ഉയർന്നത്.
ദില്ലി: റെക്കോർഡ് താപനില രേഖപ്പെടുത്തി രാജ്യ തലസ്ഥാനം. ദില്ലിയിൽ 48 ഡിഗ്രി സെൽഷ്യൽസ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 2014 ജൂൺ ഒമ്പതിന് രേഖപ്പെടുത്തിയ 47.8 ഡിഗ്രി സെൽഷ്യൽസ് ആയിരുന്നു മുന്‍പ് രേഖപ്പെടുത്തിയ റെക്കോഡ് ചൂട്. എന്നാൽ ഇതിനെ മറികടന്നാണ് തിങ്കളാഴ്ച ദില്ലിയിൽ താപനില 48 ഡിഗ്രിയിലേക്ക് ഉയർന്നത്.
ചൂടിന് ഉടൻ ശമനമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. രണ്ട് ദിവസത്തേക്ക് കൂടി ചൂട് 45 ഡിഗ്രിക്ക് മുകളിൽ നിൽക്കാനാണ് സാധ്യത. ജൂൺ 13ന് ചെറിയ മഴ പെയ്തേക്കുമെന്നും ഇതോടെ ചൂട് രണ്ട് ഡിഗ്രിയോളം താഴുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ.
ദില്ലിയിലെ എക്കാലത്തേയും ഉയര്‍ന്ന ചൂട് 1998 മെയ് 26 ന് രേഖപ്പെടുത്തിയ 48.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2016 മെയ് മാസത്തില്‍ രാജസ്ഥാനിലാണ് രാജ്യത്തെ എക്കാലത്തേയും താപനിലയായ 51 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.
