ദില്ലി: രാജ്യ തലസ്ഥാന ന​ഗരിയിൽ വീണ്ടും ചൂടുകൂടി. 45 ഡിഗ്രി സെൽഷ്യസാണ് ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ ചൂട്. താപനില ഉയർന്നതോടെ എട്ടാംക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂളുകൾ തുറക്കുന്നത് ജൂലൈ 8-ലേക്ക് മാറ്റി. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.  

കനത്ത ചൂട് രണ്ട് ദിവസം കൂടി തുടർന്നേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ജൂലൈ മൂന്നോടെ ദില്ലിയിൽ കാലവ‌‌ർഷം എത്തുമെന്നും മുന്നറിയിപ്പുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ദില്ലിയിൽ വീണ്ടും ചൂടു കൂടിയത്. കഴിഞ്ഞ ദിവസം പെയ്ത മഴയെത്തുടർന്ന് താപനില 35 ഡിഗ്രി വരെ എത്തിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ ചൂട് കൂടുകയായിരുന്നു. അതേസമയം, ദില്ലിയിൽ 48 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു.