ദില്ലി: ചൂട് കൂടുന്നതിനാൽ ദില്ലിയിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടി. എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് ജൂൺ എട്ടിന് മാത്രമേ സ്കൂൾ തുറക്കുകയുള്ളു. അതേസമയം, ഒൻപത് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ മുൻ നിശ്ചയിച്ചതു പോല തിങ്കളാഴ്ച തുടങ്ങും. 

രാജ്യ തലസ്ഥാനത്ത് ഞായറാഴ്ച ശക്തമായ ചൂട് കാറ്റടിച്ചതിന്റെ പഞ്ചാത്തലത്തിലാണ് ദില്ലി സർക്കാർ വേനലവധി നീട്ടിയത്. സർക്കാർ-സ്വകാര്യ സ്കൂളുകൾക്ക് ഉൾപ്പടെ ഉത്തരവ് ബാധകമാണെന്ന് വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ദില്ലിയിൽ ദിനംപ്രതി ചൂട് കൂടി വരുകയാണ്. 42 ഡിഗ്രി സെൽഷ്യസാണ് ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ ചൂട്.