ദില്ലി: രാജ്യത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്. രാജസ്ഥാൻ, പഞ്ചാബ്, ദില്ലി, ചണ്ഡീഗഡ്, വിദർഭ എന്നിവടങ്ങളിൽ അടുത്ത അഞ്ച് ദിവസം ഉഷ്ണ തരംഗ സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മധ്യപ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും, ആന്ധ്ര പ്രദേശിന്റെ തീര മേഖലകളിലും അടുത്ത മൂന്ന് ദിവസം ഉഷ്ണ തരംഗ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. 

ദില്ലി നഗരത്തിൽ ചിലയിടങ്ങളിൽ താപനില 45 ഡിഗ്രീ സെൽഷ്യസ് വരെ ഉയർന്നു. അടുത്ത രണ്ട് ദിവസങ്ങളിലും തലസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് പ്രവചനം. ഈ മാസം അവസാനം 29-ാം തീയതിയോടെ മഴ പെയ്യുന്നത് വരെ ദില്ലിയിൽ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.