മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ ഗോവ ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ജോഗേശ്വരിയിൽ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ മുടങ്ങുകയും മുംബൈ ​ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെടുകയും ചെയ്തു. 

റായിഗഡ് ,താനെ,മലാട് എന്നിവടങ്ങളിൽ കനത്ത മഴ തുടരുകയാണ്. താനെയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിൽ ലോക്കൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.