Asianet News MalayalamAsianet News Malayalam

ഉത്തരേന്ത്യയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

പുലര്‍ച്ചെ തുടങ്ങിയ മഴ ദേശീയ തലസ്ഥാനമേഖലയില്‍ ദുരിതം വിതയ്ക്കുകയാണ്. ദില്ലി സാകേതില്‍ മതില്‍ വീണ് പാര്‍ക്ക് ചെയ്ത നിരവധി വാഹനങ്ങള്‍ക്ക് കേടുപറ്റി.

heavy rain in north indian states
Author
Delhi, First Published Aug 19, 2020, 6:14 PM IST

ദില്ലി: ഉത്തരേന്ത്യയില്‍  മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലില്‍ തുടര്‍ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് പ്രവചനം. എന്നാല്‍ പുതിയ ന്യൂനമർദ്ദം കാരണം കേരളത്തില്‍ ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ സംസ്ഥാനത്ത് നിലവിൽ ആശങ്കയ്ക്ക് വകയില്ല. 

പുലര്‍ച്ചെ തുടങ്ങിയ മഴ ദേശീയ തലസ്ഥാനമേഖലയില്‍ ദുരിതം വിതയ്ക്കുകയാണ്. ദില്ലി സാകേതില്‍ മതില്‍ വീണ് പാര്‍ക്ക് ചെയ്ത നിരവധി വാഹനങ്ങള്‍ക്ക് കേടുപറ്റി. താഴ്ന്ന പ്രദേശങ്ങള്‍ മിക്കയിടത്തും വെള്ളത്തിലായി. ദേശീയ പാതകകള്‍ മുങ്ങിയതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.  

ബദര്‍പൂര്‍ ഫ്ളൈ ഓവര്‍, സരിതാ വിഹാര്‍, ദില്ലി ദുരുഗ്രാം ദേശീയപാതയെന്നിവിടങ്ങളില്‍ വെള്ളം കയറിയതിനാല്‍  വാഹനങ്ങള്‍
വഴിതിരിച്ചുവിട്ടിരിക്കുകയാണ്.  വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

അടുത്ത 24 മണിക്കൂറിനുള്ളില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കും. മധ്യപ്രദേശിലും ദില്ലിയിലും ചത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലും ബിഹാറിലും ഒഡിഷയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ രണ്ടു ദിവസം നീണ്ടു നില്‍ക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ അടുത്ത ന്യൂനമര്‍ദ്ദം പ്രതീക്ഷിക്കുന്നുമുണ്ട്. ന്യൂനമര്‍ദ്ദം കേരളത്തിന് കാര്യമായ ഭീഷണിയുണ്ടാക്കില്ലെന്നാണ് കണക്കാക്കുന്നത്.
 

Follow Us:
Download App:
  • android
  • ios