കനത്ത മഴയിൽ കൊൽക്കത്തയിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

കൊൽക്കത്ത: ജനജീവിതം ദുസഹമാക്കി പശ്ചിമബംഗാളിൽ ശക്തമായ മഴ. കൊൽക്കത്തയിൽ കനത്ത മഴയിൽ റോഡിനടിയിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അഞ്ചുപേർ മരിച്ചു. മഴയത്ത് വൈദ്യുതി ലൈനിൽ ഉണ്ടായ കേടുപാടുകളിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റ് എന്നാണ് വിവരം. കനത്ത മഴയിൽ കൊൽക്കത്തയിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി കടകളിലും വീടുകളിലും വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴ റോഡ് വ്യോമ റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. മഴയിൽ മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് കൊൽക്കത്തയിൽ ശക്തമായ മഴ ലഭിച്ചത്. രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming