ദില്ലി: രാജ്യ തലസ്ഥാനത്ത് കനത്ത മഴ. സീസണിലെ തന്നെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ കിട്ടിയത്. രാവിലെ മുതൽ പെയ്ത മഴയിൽ ദില്ലിയിൽ  പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് ഉണ്ടായി. നഗരത്തിലെ മിന്റോ റോഡ് അടക്കം മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. ഈ സീസണിലെ ഏറ്റവും ഉയർന്ന മഴയാണ് ലഭിച്ചത്.