Asianet News MalayalamAsianet News Malayalam

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024: എന്‍ആർഐ പൗരന്‍മാർക്ക് എങ്ങനെ വോട്ട് രേഖപ്പെടുത്താം?

വിദേശ രാജ്യങ്ങളില്‍ പഠനത്തിനും ജോലിക്കും മറ്റുമായി പോയിട്ടുള്ള, അവിടുത്തെ പൗരത്വം എടുക്കാത്ത എല്ലാ ഇന്ത്യക്കാർക്കും ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്

Here is everything you need to know how NRI voters can vote in Lok Sabha Elections 2024
Author
First Published Mar 24, 2024, 12:43 PM IST

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ എല്ലാ എന്‍ആർഐ (NRI) പൗരന്‍മാരോടും വോട്ട് രേഖപ്പെടുത്താന്‍ കേന്ദ്ര സർക്കാർ അഭ്യർഥിച്ചിരുന്നു. വോട്ടർ ലിസ്റ്റില്‍ പേര് ചേർക്കാനും വോട്ട് ചെയ്യാനും എന്‍ആർഐ പൗരന്‍മാർ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം. 

ഇന്ത്യയില്‍ താമസിക്കുന്ന പൗരന്‍മാർക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ പഠനത്തിനും ജോലിക്കും മറ്റുമായി പോയിട്ടുള്ള, അവിടുത്തെ പൗരത്വം എടുക്കാത്ത എല്ലാ ഇന്ത്യക്കാർക്കും ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. ലോകത്തെ ഏറ്റവും വിശാലമായ ജനാധിപത്യ ഉത്സവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എന്‍ആർഐ ആളുകള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന വ്യക്തമായ നിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർ പട്ടികയില്‍ പേര് രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. 

Read more: വോട്ടർ ഐഡി കാർഡ് എടുക്കാന്‍ മറന്നാലും വോട്ട് ചെയ്യാം; എല്ലാം ഓണ്‍ലൈനാണ്!

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ https://voters.eci.gov.in/ വെബ്സൈറ്റില്‍ കയറി ഫോം 6എ ആദ്യം പൂരിപ്പിക്കുക. ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ ഇതിനൊപ്പം സമർപ്പിക്കണം. ഏറ്റവും പുതിയ കളർ പാസ്പോർട്ട് സൈസ് ഫോട്ടോ ഫോം 6എ പൂരിപ്പിക്കാന്‍ ആവശ്യമാണ്. ഇന്ത്യന്‍ പാസ്പോർട്ട് അടക്കമുള്ള വ്യക്തി വിവരങ്ങള്‍ ഫോം 6Aയില്‍ പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. ഫോട്ടോയും ഇന്ത്യയിലെ അഡ്രസും വിസ വിവരങ്ങളും അടങ്ങുന്ന പാസ്പോർട്ടിലെ പേജുകളുടെ സെല്‍ഫ് അറ്റസ്റ്റഡ് പകർപ്പുകള്‍ അപേക്ഷയ്‍ക്കൊപ്പം സമർപ്പിക്കണം. ഫോം 6എ വെബ്സൈറ്റില്‍ നിന്ന് വേണമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്തും അപേക്ഷ നല്‍കാം. ഇവ ഇന്ത്യന്‍ മിഷനുകളില്‍ സൗജന്യമായി ലഭ്യവുമാണ്.

ഫോം 6A പൂരിപ്പിക്കേണ്ടത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിർദേശങ്ങള്‍ ലിങ്കില്‍ ലഭ്യമാണ്.  

Read more: ഒരു ഫോണ്‍ കോള്‍ അകലെ നിങ്ങളുടെ പോളിംഗ് ബൂത്ത്; കണ്ടെത്താന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും

വോട്ടർ ലിസ്റ്റില്‍ പേര് ചേർക്കാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ പാസ്പോർട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മേല്‍വിലാസത്തില്‍ ബൂത്ത് ലെവല്‍ ഓഫീസർ വരികയും രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. വോട്ടർ പട്ടികയില്‍ പേര് ചേർക്കാനുള്ള അപേക്ഷയില്‍ എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ഫോം 8 ഉപയോഗിക്കണം. പോളിംഗ് സ്റ്റേഷനില്‍ പാസ്പോർട്ടിന്‍റെ ഒറിജിനല്‍ കാണിച്ചുകൊണ്ട് എന്‍ആർഐ പൗരന്‍മാർക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന കാര്യം ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്സൈറ്റിലെ Overseas Electors എന്ന ഓപ്ഷനില്‍ കയറി പരിശോധിച്ച് ഉറപ്പുവരുത്താം.  

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios