ദില്ലി: കർഷക പ്രക്ഷോഭത്തിന്റെ മറവിൽ റിലയൻസിന്റെ സ്ഥാപനങ്ങൾ നശിപ്പിക്കുന്ന അക്രമകാരികൾക്കെതിരെ ഉടൻ നടപടി എടുക്കണമെന്ന് ഹരിയാന കോടതി നിർദ്ദേശം. റിലയൻസിന്റെ ഹർജിയിൽ കേന്ദ്രത്തിനും, പഞ്ചാബ് സർക്കാറിനും പഞ്ചാബ്-ഹരിയാന ഹൈക്കോടതി നോട്ടീസ് അയച്ചു. 

കർഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിൽ 1500 ജിയോ ടവറുകൾ നശിപ്പിക്കപ്പെട്ടിരുന്നു. ആക്രമണം കൂടുതൽ ശക്തമായതോടെ ബിസിനസ് ശത്രുക്കളുടെ സഹായത്തോടെയാണ് ആക്രമണങ്ങൾ നടക്കുന്നതെന്നും സ്ഥാപനങ്ങൾ നശിപ്പിക്കുന്ന അക്രമകാരികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് റിലയൻസ് കോടതിയെ സമീപിച്ചു. ബിസിനസ് ശത്രുക്കൾ കർഷക പ്രക്ഷോഭങ്ങൾക്ക് ധനസഹായം നൽകുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.