Asianet News MalayalamAsianet News Malayalam

ഹിമാചലിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11, കാണാതായത് 50 പേരെ, അടച്ചത് 87 റോഡുകൾ

സംസ്ഥാനത്ത് കനത്ത മഴ 3 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്

Himachal Pradesh Cloudburst death toll 11 missing 50, 87 roads closed
Author
First Published Aug 5, 2024, 8:19 AM IST | Last Updated Aug 5, 2024, 8:19 AM IST

ഷിംല: ഹിമാചലിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഷിംല, മണ്ഡി, കുളു എന്നീ ജില്ലകളിലായി 50 പേരെയോളമാണ് കാണാതായിട്ടുള്ളത്. മേഖലയിൽ കരസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് കനത്ത മഴ 3 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. 

ഇതിനിടെ, കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കരസേന ഊർജ്ജിതമാക്കിയിട്ടുണ്ട്. ദുരന്തത്തിൽ ആകെ മരണം 15 ആയി. ജമ്മുകശ്മീരിലെ ഗന്ദർബാലിലും മേഘ വിസ്ഫോടനമുണ്ടായി. ശ്രീനഗർ-ലേഹ് ദേശീയപാത അടച്ചിരിക്കുകയാണ്. 87 റോഡുകളാണ് ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ അടച്ചിരിക്കുന്നത്.  ഇതിൽ 30 എണ്ണം കുളുവിലും 25 എണ്ണം മണ്ഡിയിലും 14 എണ്ണം ലാഹോളിലും സ്പിതിയിലും 5 എണ്ണം ഷിംലയിലും 7 എണ്ണം കംഗ്രയിലും 2 എണ്ണം കിന്നൌറിലുമാണ്. 

മിന്നൽ പ്രളയും മണ്ണിടിച്ചിലും  കഴിഞ്ഞ അഞ്ച്  ദിവസങ്ങളാണ് ഹിമാചലിനെ വലയ്ക്കുകയാണ്. ഓഗസ്റ്റ് 8 വരെ യെല്ലോ അലേർട്ടുള്ള മേഖലയിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.  41 ട്രാൻസ്ഫോമറുകളും 66 കുടിവെള്ള പദ്ധതികളും തകരാറിലായിട്ടുണ്ട്. ഇടവിട്ടുള്ള മഴയാണ് ഹിമാചലിൽ പെയ്യുന്നത്. ജൂൺ 27നും ഓഗസ്റ്റ് 3നും ഇടയിലായ 663 കോടി രൂപയുടെ നഷ്ടമാണ് മേഖലയിൽ കണക്കാക്കിയിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios