നേതാജിയുടെ മഹാ പ്രതിമ പൂർത്തിയാക്കുന്നതുവരെ അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമയുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി
ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ (Netaji Subhash Chandra Bose ) ഹോളോഗ്രാം പ്രതിമ (Hologram Statue) ജനുവരി 23 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) ജനങ്ങൾക്കായി സമർപ്പിക്കും. നേതാജിയുടെ ജന്മവാർഷിക ദിവസമാണ് ജനുവരി 23. ഗ്രാനൈറ്റിൽ നിർമ്മിക്കുന്ന, നേതാജിയുടെ മഹാ പ്രതിമ പൂർത്തിയാക്കുന്നതുവരെ അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമയുണ്ടായിരിക്കുമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. 28 അടി ഉയരത്തിലാണ് നേതാജിയുടെ പ്രതിമ ഒരുങ്ങുന്നത്. പ്രതിമയ്ക്ക് 6 അടി വീതിയും ഉണ്ടായിരിക്കും. ഇന്ത്യാഗേറ്റിലാണ് പ്രതിമ നിർമ്മിക്കുന്നത്. 125ാം ജന്മ വാർഷികത്തോടനുബന്ധിച്ചാണ് ഹോളോഗ്രാം പ്രതിമ ഒരുക്കിയിരിക്കുന്നത്. 1897 ജനുവരി 23നായിരുന്നു നേതാജിയുടെ ജനനം.
