Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ പെൺകുട്ടിയുടെ അച്ഛൻ വെട്ടിക്കൊന്നു

ആർ.സി. സ്ട്രീറ്റ് സ്വദേശിയായ രേഷ്മ കോവിൽപ്പട്ടിയിലെ ഒരു കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. പ്രദേശത്തുതന്നെയുള്ള മണികരാജും രേഷ്മയും ഏതാനം ദിവസം മുമ്പാണ് വിവാഹിതരായത്. 
 

honor killing in tamil nadu thoothukkudi  newlyweds were hacked to death by the girls father
Author
Chennai, First Published Jul 25, 2022, 8:37 PM IST

ചെന്നൈ: തമിഴ്നാട്ടിൽ  പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ പെൺകുട്ടിയുടെ അച്ഛൻ വെട്ടിക്കൊന്നു. തൂത്തുക്കുടി സ്വദേശികളായ രേഷ്മയും മണികരാജുവുമാണ് മരിച്ചത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രതി മുത്തുക്കുട്ടി വൈകിട്ട് പൊലീസ് പിടിയിലായി.

തമിഴ്നാട് തൂത്തുക്കുടി കോവിൽപട്ടിക്കടുത്താണ് സംഭവം. ഇവിടെ വീരപ്പട്ടി എന്ന ഗ്രാമത്തിലെ രേഷ്മ, മണികരാജ് എന്നീ ചെറുപ്പക്കാരാണ് കൊല്ലപ്പെട്ടത്. ആർ.സി. സ്ട്രീറ്റ് സ്വദേശിയായ രേഷ്മ കോവിൽപ്പട്ടിയിലെ ഒരു കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. പ്രദേശത്തുതന്നെയുള്ള മണികരാജും രേഷ്മയും ഏതാനം ദിവസം മുമ്പാണ് വിവാഹിതരായത്. 

കൂലിപ്പണിക്കാരനായ വടിവേലിന്‍റെ മകൻ മണികരാജുമായുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛൻ മുത്തുക്കുട്ടി ശക്തമായി എതിർത്തിരുന്നു. ഇദ്ദേഹത്തിന്‍റെ സമ്മതമില്ലാതെ വീടുവിട്ടിറങ്ങിയായിരുന്നു പ്രണയിതാക്കൾ വിവാഹം കഴിച്ചത്. രണ്ട് ദിവസം മുമ്പ് ഇരുവരും കോവിൽപ്പട്ടിയിൽ തിരികെയെത്തിയപ്പോൾ തന്നെ രേഷ്മയുടെ വീട്ടുകാരുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നാട്ടുപഞ്ചായത്ത് ഇടപെട്ട് പ്രശ്നം രമ്യതയിൽ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും മുത്തുക്കുട്ടി വൈരാഗ്യം തീരാതെ ഇന്ന് വൈകിട്ട് വീട്ടിലെത്തി മകളെയും ഭർത്താവിനേയും വെട്ടിക്കൊല്ലുകയായിരുന്നു. ഇരുവരും വീട്ടിൽ തനിച്ചായിരുന്ന സമയത്തായിരുന്നു അരിവാളുമായെത്തി മുത്തുക്കുട്ടി ആക്രമിച്ചത്.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ മുത്തുക്കുട്ടിയെ രാത്രി എട്ട് മണിയോടെ തൂത്തുക്കുടി എട്ടയപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.

Read Also: വസ്തു വാങ്ങിയവനും വിറ്റവനും അറിഞ്ഞില്ല, ആഞ്ഞിലിയും പ്ലാവും കുറ്റിയായി; ഒടുവിൽ തടി വെട്ടിയ മൂന്നാമൻ പിടിയിൽ

വസ്തു ഉടമയായ രാജ്കുമാറും വസ്തു വാങ്ങുന്നതിനായി അഡ്വാന്‍സ് നല്‍കിയ സുനിലും അറിഞ്ഞില്ല, എന്നാല്‍ വസ്തു വീട് വയ്ക്കാൻ തയ്യാറാക്കുന്ന ജോലി നോക്കാനെത്തിയ രമേശ് മുറിച്ചുകടത്തിയത് വസ്തുവില്‍ നിന്ന നാല് ആഞ്ഞിലി മരവും ഒര് പ്ലാവും. രാജ് കുമാറിന്റെ പരാതിയില്‍ പാറശ്ശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ നെടുവാന്‍വിള മച്ചിങ്ങവിളാകത്ത് രമേശ് (43)പിടിയിലായത്. (വിശദമായി വായിക്കാം....)

Read Also; ബൈക്കും ജീപ്പും പിക്കപ്പ് ലോറിയും മോഷണം, കറങ്ങി നടന്ന് മാലപൊട്ടിക്കലും, മുങ്ങി നടന്ന കള്ളൻ പിടിയിൽ

Follow Us:
Download App:
  • android
  • ios