'വൃന്ദ കാരാട്ട് പിബിയിലെത്താൻ എത്ര സമയമെടുത്തു, എന്നിട്ടാണ് ആർഎസ്എസിലെ വനിതാ പ്രാതിനിധ്യം ചോദ്യം ചെയ്യുന്നത്'
വൃന്ദ കാരാട്ട് സിപിഎം പിബിയിലെത്താൻ എത്ര കാലമെടുത്തു. അവർക്ക് പോരാടേണ്ടി വന്നു. അങ്ങനെയുള്ളവരാണ് ആർഎസ്എസിലെ വനിതാ പ്രാതിനിധ്യം ചോദ്യം ചെയ്യുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

ദില്ലി: വൃന്ദ കാരാട്ട് സിപിഎം പിബിയിലെത്താൻ എത്ര കാലമെടുത്തെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. രാജ്യസഭയിൽ വനിതാ സംവരണ ബില്ലിലെ ചർച്ചക്കിടെയാണ് നിർമ്മലാസീതാരാമന്റെ ചോദ്യം. വൃന്ദ കാരാട്ട് സിപിഎം പിബിയിലെത്താൻ എത്ര കാലമെടുത്തു. അവർക്ക് പോരാടേണ്ടി വന്നു. അങ്ങനെയുള്ളവരാണ് ആർഎസ്എസിലെ വനിതാ പ്രാതിനിധ്യം ചോദ്യം ചെയ്യുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
മുത്തലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലീം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ട്: പിവി അബ്ദുൽ വഹാബ് എംപി
വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂ. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. അതേസമയം, ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒരു പോലെ പിന്തുണക്കുന്ന സാഹചര്യത്തില്‍ രാജ്യസഭയിലും ബില്ല് പാസാകും. സെന്‍സെസ്, മണ്ഡല പുനര്‍ നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാലേ നിയമം നടപ്പാക്കാനാകൂ. വരുന്ന ലോക് സഭ തെരഞടുപ്പിന് ശേഷമേ ഈ നടപടികള്‍ തുടങ്ങൂയെന്ന് അമിത്ഷാ വ്യക്തമാക്കിയതോടെ വനിത സംവരണം 2024ലുണ്ടാകില്ലെന്ന് സ്ഥിരീകരണമായി.
വനിത സംവരണ ബിൽ പിന്നാക്ക വിഭാഗത്തെയും ന്യൂനപക്ഷങ്ങളെയും അവഗണിച്ചു; അതിനാലാണ് എതിർത്തതെന്ന് ഒവൈസി
വനിത സംവരണത്തിനുള്ളില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണ വേണമെന്ന ആവശ്യം ബില്ലിന്മേല്‍ ലോക് സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. ഒബിസി വിഭാഗങ്ങളെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന പ്രതിപക്ഷ ആക്ഷേപത്തെ ഒബിസിക്കാരനായ പ്രധാനമന്ത്രിയെയാണ് ബിജെപി രാജ്യത്തിന് നല്‍കിയിരിക്കുന്നതെന്ന മറുപടിയിലൂടെ നേരിടുകയും ചെയ്തു.
https://www.youtube.com/watch?v=Ko18SgceYX8