9 സ്ലീപ്പർ ക്ലാസ് കോച്ചുകളും 9 ജനറൽ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനും ആണ് ഉണ്ടാകുക. ഗണേശ ചതുർത്ഥി തിരക്ക് കണക്കിലെടുത്താണ് പ്രത്യേക ട്രെയിൻ അനുവദിച്ചിട്ടുള്ളത്.
ബെംഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രാവിലെ 8.30ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടും. ഞായറാഴ്ച രാവിലെ 10ന് ആയിരിക്കും തിരുവനന്തപുരത്ത് എത്തുക. തിരുവനന്തപുരം ഹുബ്ബള്ളി എക്സ്പ്രസ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടും. ബംഗളൂരു, പാലക്കാട്, കോട്ടയം വഴിയാണ് സർവീസ് നടത്തുക. 9 സ്ലീപ്പർ ക്ലാസ് കോച്ചുകളും 9 ജനറൽ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനും ആണ് ഉണ്ടാകുക. ഗണേശ ചതുർത്ഥി തിരക്ക് കണക്കിലെടുത്താണ് പ്രത്യേക ട്രെയിൻ അനുവദിച്ചിട്ടുള്ളത്.

