ഹൈദരാബാദ്: ഹൈദരാബാദിലെ ഏറ്റുമുട്ടൽ കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘത്തിന്‍റെ  
തെളിവെടുപ്പ് ഇന്നും തുടരും. കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ ഏഴംഗ സംഘം കാണും. പൊലീസ് ഉദ്യോഗസ്ഥരുടെ
മൊഴിയും ഇന്ന് രേഖപ്പെടുത്തും.

സംഭവത്തിൽ വിശദ റിപ്പോർട്ട് നൽകാൻ തെലങ്കാന ഡിജിപിയോട് കമ്മീഷൻ നിർദേശിച്ചിരുന്നു. ഇന്നലെ മഹബൂബ നഗർ
ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രതികളുടെ മൃതദേഹങ്ങൾ സംഘം പരിശോധിച്ചു. ദൃശ്യങ്ങളും പകർത്തി.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെത്തിയും തെളിവെടുത്തു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ തെലങ്കാന സർക്കാരിന്
നോട്ടീസയച്ചിരുന്നു.