Asianet News MalayalamAsianet News Malayalam

''പാര്‍ക്കില്‍ അവിവാഹിതരായ ജോഡികള്‍ക്ക് പ്രവേശനമില്ല''; വിവാദ ബോര്‍ഡുമായി മാനേജ്‌മെന്റ

ആക്ടിവിസ്റ്റ് മീര സംഘമിത്രയാണ് പ്രശ്‌നം മേയര്‍ ജി വിജയലക്ഷ്മിയെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവം മൗലികാവകാശ ലംഘനമാണെന്ന് ഇവര്‍ ആരോപിച്ചു. സദാചാര പൊലീസിന്റെ മറ്റൊരു വശമാണ് കോര്‍പ്പറേഷന്‍ ചെയ്തതെന്ന് വിമര്‍ശനമുയര്‍ന്നു.
 

hyderabad indira park entry denied for unmarried couple
Author
Hyderabad, First Published Aug 27, 2021, 1:15 PM IST

ഹൈദാരാബാദ്: ഉല്ലാസ പാര്‍ക്കിലേക്ക് വിവാഹിതരായ കമിതാക്കള്‍ക്ക് പ്രവേശനം വിലക്കി. ഹൈദരാബാദിലെ ദൊമല്‍ഗുഡ ഇന്ദിരാപാര്‍ക്കിലേക്കാണ് അവിവാഹിതരായ ജോഡികളെ വിലക്കിയത്. സംഭവം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് വിവാദമായതോടെ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പോസ്റ്റര്‍ അഴിച്ചുമാറ്റി. കോര്‍പ്പറേഷനിലെ താഴ്ന്ന റാങ്കിലുള്ള ജീവനക്കാരാണ് പോസ്റ്റര്‍ പതിച്ചതെന്നും അധികൃതര്‍ വിശദീകരിച്ചു.

ആക്ടിവിസ്റ്റ് മീര സംഘമിത്രയാണ് പ്രശ്‌നം മേയര്‍ ജി വിജയലക്ഷ്മിയെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവം മൗലികാവകാശ ലംഘനമാണെന്ന് ഇവര്‍ ആരോപിച്ചു. സദാചാര പൊലീസിന്റെ മറ്റൊരു വശമാണ് കോര്‍പ്പറേഷന്‍ ചെയ്തതെന്ന് വിമര്‍ശനമുയര്‍ന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു. കഴിഞ്ഞ വാലന്റൈന്‍ ദിനത്തിലും പാര്‍ക്കിലേക്ക് അവിവാഹിതര്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. ചില സംഘടനകള്‍ പ്രശ്‌നമുണ്ടാക്കാതിരിക്കാനാണ് അവിവാഹിതരായ ജോഡികളെ തടഞ്ഞതെന്നായിരുന്നു അന്ന് അധികൃതരുടെ വാദം.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios