ഹൈദരാബാദ് ന​ഗരത്തിലുള്ള ഒരു പബ്ബിലെ ജീവനക്കാരിയാണ് രേണുക. വിവാഹിതയും ഒരുകുട്ടിയുടെ മാതാവുമായ രേണുക ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒരു യുവാവിനൊപ്പമാണ് യുവതി ഹോട്ടലിൽ മുറിയെടുത്തത്.

ഹൈദരാബാദ്: ന​ഗരത്തിലെ ഹോട്ടൽമുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആൽവാൾ സ്വദേശിയായ രേണുക(26)യെയാണ് വെള്ളിയാഴ്ച പുലർച്ചെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനമെന്നും ഒരുസുഹൃത്തുമായുള്ള വീഡിയോകോളിനിടെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരമെന്നും പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹൈദരാബാദ് ന​ഗരത്തിലുള്ള ഒരു പബ്ബിലെ ജീവനക്കാരിയാണ് രേണുക. വിവാഹിതയും ഒരുകുട്ടിയുടെ മാതാവുമായ രേണുക ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒരു യുവാവിനൊപ്പമാണ് യുവതി ഹോട്ടലിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാത്രി 10.30-ഓടെ ഇയാൾ മുറിയിൽനിന്ന് പുറത്തുപോയി. രാത്രി 11.56-ന് രേണുക ഓൺലൈൻ വഴി മുറിയിലേക്ക് ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഇതിനുശേഷമാണ് സുഹൃത്തിനെ വീഡിയോകോൾചെയ്തത്. സുഹൃത്തുമായുള്ള വീഡിയോകോളിനിടെ പുലർച്ചെ 12.30-ഓടെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. തുടർന്ന് സുഹൃത്ത് ഹോട്ടൽ ജീവനക്കാരെയും ഇവർ പൊലീസിനെയും വിവരമറിയിച്ചു. പൊലീസെത്തി മുറി തുറന്നതോടെയാണ് യവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഹോട്ടലിലെ സിസിടിവി ​ദൃശ്യങ്ങളും യുവതിയുടെ മൊബൈൽഫോണും പൊലീസ് പരിശോധിച്ചുവരികയാണ്. യുവതിക്കൊപ്പം ഹോട്ടലിലെത്തിയ യുവാവിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.