രണ്ട് എൽപിജി ടാങ്കറുകളാണ് ഒരേസമയം ടോൾബൂത്തിലേക്കെത്തിയത്. ഇതിൽ ഒരു ടാങ്കറാണ് നിയന്ത്രണംവിട്ട് ടോൾബൂത്തിന് സമീപത്തെ ഡിവൈഡറുകളിലേക്ക് ഇടിച്ചുകയറിയത്. ടാങ്കർ ഇടിച്ചതിന് പിന്നാലെയുണ്ടായ തീപ്പിടിത്തത്തിൽ നാലുപേരാണ് മരിച്ചത്.

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞയാഴ്ചയുണ്ടായ എൽപിജി ടാങ്കർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നിയന്ത്രണംവിട്ട ടാങ്കർ ടോൾബൂത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ടാങ്കർ ഇടിച്ചതിന് പിന്നാലെയുണ്ടായ തീപ്പിടിത്തത്തിൽ നാലുപേരാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂൺ 26-ന് രാവിലെ 6.40-ന് കൗശാംബിയിലെ ടോൾ ബൂത്തിലായിരുന്നു അപകടം. രണ്ട് എൽപിജി ടാങ്കറുകളാണ് ഒരേസമയം ടോൾബൂത്തിലേക്കെത്തിയത്. ഇതിൽ ഒരു ടാങ്കറാണ് നിയന്ത്രണംവിട്ട് ടോൾബൂത്തിന് സമീപത്തെ ഡിവൈഡറുകളിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ ടാങ്കറിൽനിന്ന് പാചകവാതകം ചോരുകയും വലിയ സ്ഫോടനശബ്ദത്തോടെ തീ ആളിപ്പടരുകയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പ്രദേശത്ത് വൻ തീ​ഗോളമുയർന്നു. കിലോമീറ്ററുകളോളം കനത്ത പുകയും പടർന്നു. ഏകദേശം രണ്ടുകിലോമീറ്റർ അകലെനിന്ന് വരെ തീ​ഗോളം കണ്ടിരുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

അപകടത്തിൽപ്പെട്ട ടാങ്കറിന്റെ ഡ്രൈവർ ധർമേന്ദ്ര ദുബെ, ടോൾപ്ലാസ ജീവനക്കാരൻ അലോക് എന്നിവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ടോൾപ്ലാസയിലുണ്ടായിരുന്ന ഒട്ടേറെ ജീവനക്കാർക്കും ​ഗുരുതരമായി പൊള്ളലേറ്റു. ഇവരിൽ രണ്ടുപേർ ചികിത്സയിലിരിക്കെ മരിച്ചു.