വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച വിവരം ട്വീറ്റ് ചെയ്തതിന് ശേഷം രാഹുൽ ഗാന്ധി എഴുതിയ ആദ്യത്തെ ട്വീറ്റാണിത്. ദേശീയ രാഷ്ട്രീയമാണോ കേരളത്തിലെ സ്ഥാനാർത്ഥിത്വത്തെ തുടർന്നുണ്ടായ വിവാദങ്ങളാണോ രാഹുൽ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല.
ദില്ലി: ശത്രുത ഭീരുത്വമാണെന്നും ലോകം മുഴുവൻ ശത്രുത കൊണ്ട് നിറഞ്ഞാലും താനത് കാര്യമാക്കുന്നില്ലെന്നും രാഹുൽ ഗാന്ധി. താൻ ഒരു ഭീരുവല്ല. പകയുടേയും വെറുപ്പിന്‍റേയും പിന്നിൽ താൻ ഒളിച്ചിരിക്കില്ലെന്നും എല്ലാ ജീവികളേയും താൻ സ്നേഹിക്കുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. താൽക്കാലികമായ ശത്രുത കൊണ്ട് അന്ധരായവരെപ്പോലും താൻ സ്നേഹിക്കുമെന്നും രാഹുൽ തന്‍റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.
വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച വിവരം ട്വീറ്റ് ചെയ്തതിന് ശേഷം രാഹുൽ ഗാന്ധി എഴുതിയ ആദ്യത്തെ ട്വീറ്റാണിത്. ദേശീയ രാഷ്ട്രീയമാണോ കേരളത്തിലെ സ്ഥാനാർത്ഥിത്വത്തെ തുടർന്നുണ്ടായ വിവാദങ്ങളാണോ രാഹുൽ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഏതായാലും ഊഹങ്ങൾക്കും നിഗമനങ്ങൾക്കും ധാരാളം സാധ്യത നൽകുന്നുണ്ട് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ച വരികൾ
രാഹുൽ ഗാന്ധിയുടെ ട്വീറ്റ്
