ദില്ലി: കൊവിഡ് 19ന് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചതായി ഐസിഎംആ‌ർ. ഭാരത് ബയോടെക് ഇന്ത്യുമായി ചേ‍ർന്നാണ് ഐസിഎംആറിന്റെ ശ്രമം. ഐസിഎംആറിന്റെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ഐസൊലേറ്റ് ചെയ്തെടുത്ത വൈറൽ സ്ട്രെയിൻ ഭാരത് ബയോടെക്കിന് കൈമാറിയതായി ഐസിഎംആർ ട്വീറ്റ് ചെയ്തു.