കഴിഞ്ഞ തവണയുണ്ടായിരുന്ന വെറും 8 സീറ്റുകളിൽ നിന്നാണ് ബിജെപി 48ലേയ്ക്ക് കുതിച്ചുകയറിയത്.

ദില്ലി: 27 വർഷത്തെ ഇടവേളയ്ക്കു ശേഷം ദില്ലിയിൽ അധികാരം തിരികെ പിടിച്ചിരിക്കുകയാണ് ബിജെപി. ആകെയുള്ള 70 സീറ്റിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചത്. കഴിഞ്ഞ തവണയുണ്ടായിരുന്ന വെറും 8 സീറ്റുകളിൽ നിന്നാണ് ബിജെപി 48ലേയ്ക്ക് കുതിച്ചുകയറിയത്. മറുഭാ​ഗത്ത് 62 സീറ്റുകളുണ്ടായിരുന്ന ആം ആദ്മി പാർട്ടിയാകട്ടെ 22 സീറ്റുകളിൽ ഒതുങ്ങി. കോൺഗ്രസിന് ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല. 

ബിജെപിയും സഖ്യകക്ഷികളും ചേർന്ന് 47.17 ശതമാനം വോട്ടുകളാണ് നേടിയത്. ആംആദ്മി പാർട്ടി 43.5 ശതമാനം വോട്ട് നേടിയപ്പോൾ 6.36 ശതമാനം മാത്രമാണ് കോൺഗ്രസിൻറെ വോട്ടു വിഹിതം. ഇന്നത്തെ ഫലമനുസരിച്ച് ആം ആദ്മി - കോൺ​ഗ്രസ് സഖ്യമുണ്ടായിരുന്നെങ്കിൽ 13 സീറ്റുകളിൽ കൂടി ജയിക്കാമായിരുന്നു. 12 സീറ്റുകളിൽ ആം ആദ്മിയ്ക്കും ഒരു സീറ്റിൽ കോൺഗ്രസിനും. കണക്കുകൾ ചുവടെ.

ബദ്‌ലി

ബിജെപി ഭൂരിപക്ഷം - 15,163
കോൺഗ്രസ് നേടിയ വോട്ടുകൾ - 41,071

ഛത്തർപൂർ

ബിജെപി ഭൂരിപക്ഷം - 6,239
കോൺഗ്രസ് നേടിയ വോട്ടുകൾ - 6,601

​ഗ്രേറ്റർ കൈലാഷ് 

ബിജെപി ഭൂരിപക്ഷം - 3,188
കോൺഗ്രസ് നേടിയ വോട്ടുകൾ - 6,711

​ജം​ഗ്പുര

ബിജെപി ഭൂരിപക്ഷം - 675
കോൺഗ്രസ് നേടിയ വോട്ടുകൾ - 7,350

കസ്തൂ‍ർബ ന​ഗർ

ബിജെപി ഭൂരിപക്ഷം - 11,048
രണ്ടാമതെത്തിയ കോൺഗ്രസ് നേടിയ വോട്ടുകൾ - 27,019
എഎപി വോട്ട് - 18,617

മദിപൂർ

ബിജെപി ഭൂരിപക്ഷം - 10,899
കോൺഗ്രസ് നേടിയ വോട്ടുകൾ - 17,958

മാളവ്യ നഗർ

ബിജെപി ഭൂരിപക്ഷം - 2,131
കോൺഗ്രസ് നേടിയ വോട്ടുകൾ - 6,770

മെഹ്റൗലി

ബിജെപി ഭൂരിപക്ഷം - 1,782
കോൺഗ്രസ് നേടിയ വോട്ടുകൾ - 9,338

നം​ഗ്ലോയി ജാട്ട്

ബിജെപി ഭൂരിപക്ഷം - 26,251
കോൺഗ്രസ് നേടിയ വോട്ടുകൾ - 32,028

ന്യൂ ഡൽഹി

ബിജെപി ഭൂരിപക്ഷം - 4,089
കോൺഗ്രസ് നേടിയ വോട്ടുകൾ - 4,568

രജീന്ദർ നഗർ

ബിജെപി ഭൂരിപക്ഷം - 1,231
കോൺഗ്രസ് നേടിയ വോട്ടുകൾ - 4,015

സം​ഗം വിഹാ‍ർ

ബിജെപി ഭൂരിപക്ഷം - 344
കോൺഗ്രസ് നേടിയ വോട്ടുകൾ - 15,863

ത്രിലോക്പുരി

ബിജെപി ഭൂരിപക്ഷം - 392
കോൺഗ്രസ് നേടിയ വോട്ടുകൾ - 6,147

READ MORE: അഭിമാന പോരാട്ടത്തിൽ സമാജ്‌വാദിയെ തകർത്ത് ബിജെപി; അയോധ്യയിലെ മണ്ഡലത്തിൽ ഭൂരിപക്ഷം 61,000ത്തിന് മുകളിൽ