തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടിയായാണ് ഐഐടി ബാബയുടെ ഈ വെളിപ്പെടുത്തൽ.

പ്രയാഗ്രാജ്: മഹാകുംഭമേളക്കിടെ വൈറലായി മാറിയ ഐഐടി ബാബ വിവാഹിതനായി. കാൺപൂരിലെ ഐഐടിയിലെ പഠന ശേഷം ആത്മീയ പാത സ്വീകരിച്ച അഭയ് സിംഗ് എന്ന ഐഐടി ബാബയാണ് വിവാഹിതനായെന്ന് വ്യക്തമാക്കിയത്. ഹരിയാനയിലെ ജാജർ സ്വദേശിയായ അഭയ് സിംഗ് പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് പിന്നാലെയാണ് ഐഐടി ബാബയെന്ന പ്രശസ്തിയിലേക്ക് എത്തിയത്. നിലവിൽ യുവതിയെ ഭാര്യയെന്ന രീതിയിൽ പരിചയപ്പെടുത്തുന്ന ഐഐടി ബാബയുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹമെന്നാണ് ഐഐടി ബാബ വിശദമാക്കുന്നത്. ഫെബ്രുവരി 15ന് കർണാടകയിൽ നിന്നുള്ള എൻജിനീയറായ പ്രതികയെ ഹിമാചൽ പ്രദേശിലെ ക്ഷേത്രത്തിൽ വച്ചും ഫെബ്രുവരി 19ന് കോടതിയിൽ വച്ചും വിവാഹം ചെയ്തുവെന്നാണ് അഭയ് സിംഗ് വ്യക്തമാക്കിയത്. ധർമ്മശാലയിൽ താമസമാക്കിയ ദമ്പതികൾ ഹരിയാനയിലെ വീട് സന്ദർശിച്ചതായും ഐഐടി ബാബ വിശദമാക്കുന്നത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടിയായാണ് ഐഐടി ബാബയുടെ ഈ വെളിപ്പെടുത്തൽ.

Add Asianetnews as a Preferred SourcegooglePreferred

ആത്മീയ ജീവിതവും ലൗകിക ജീവിതവും ഒരേസമയം കൊണ്ടുപോകാൻ സാധിക്കുമെന്നും താൻ സന്യാസിയാണെങ്കിലും ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഐഐടി ബാബ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയും ഉപേക്ഷിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞ അഭയ് സിംഗിന്റെ വാർത്ത നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. ആത്മീയത എന്നാൽ കുടുംബജീവിതം ഉപേക്ഷിക്കലല്ലെന്നും മറിച്ച് ലോകത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന്റെ അനുയായികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.

ഐഐടി ബോംബെയിൽ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ അഭയ് സിംഗ്, ഡിസൈനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പിന്നീട് ഫോട്ടോ​ഗ്രാഫിയിലും ഒരുകൈ ശ്രമം നടത്തി. ദില്ലിയിൽ ജോലി ചെയ്യവെ, പിന്നീട് കാനഡയിലേക്ക് മാറി. എന്നാൽ തിരികെയെത്തി ഷിംല, മസ്സൂറി, ധർമ്മശാല എന്നിവിടങ്ങളിൽ താമസിക്കുകയും ആത്മീയതയിലേക്ക് തിരിയുകയും ചെയ്തു. ഇസ്‌കോണിൻ്റെയും ജെ. കൃഷ്ണമൂർത്തിയുടെയും പാതയാണ് താൻ പിന്തുടരുന്നതെന്നായിരുന്നു ഐഐടി ബാബ കുംഭമേളയ്ക്കിടെ പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം