ഗാന്ധിനഗര്‍: ഗു​ജ​റാ​ത്തി​ലെ പ്ര​മു​ഖ ന​ഗ​ര​മാ​യ വ​ഡോദ​ര​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ക​ടു​ത്ത ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. കാ​ര​ണ​മെ​ന്താ​ണ​ന്ന​ല്ലേ, പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ മു​ത​ല​ക​ളാ​ണ് ന​ഗ​ര​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​ത​ല​യെ ക​ണ്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​തി​ന്‍റെ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​മു​ണ്ട്. അ​തേ​സ​മ​യം, പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം മു​ത​ല​ക​ളെ​യും കൂ​ട്ടി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ. മൂ​ന്നു മു​ത​ല​ക​ളെ ഇ​തി​നോ​ട​കം പി​ടി​കൂ​ടി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

നഗരത്തിലെ ലാല്‍ബാഗിലെ രാജസ്തംബ് സോസേറ്റിക്ക് സമീപത്ത് നിന്നും ഒരു മുതലയെ പിടികൂടിയെന്നാണ് വൈല്‍ഡ് ലൈഫ് റെസ്ക്യൂ ട്രെസ്റ്റ് എന്‍ഡി ടിവിയോട് പറഞ്ഞത്. 3.5 അടി നീളമുള്ള മുതലയെയാണ് ഇവര്‍ പിടികൂടിയത്. ഈ മുതലയെ വനംവകുപ്പിന് കൈമാറി. 

നഗരത്തിനടുത്തുകൂടി ഒഴുകുന്ന വിശ്വമിത്ര നദി കരകവി‌ഞ്ഞ് ഒഴുകിയതോടെയാണ് മുതലകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.