Asianet News MalayalamAsianet News Malayalam

കർണാടകയിൽ ഇതാദ്യമായി ഒരു ദിവസം 1500ലേറെ രോ​ഗികൾ; ബംഗളുരുവില്‍ മാത്രം 889 പുതിയ കേസുകള്‍, എംഎൽഎയ്ക്കും രോഗം

സംസ്ഥാനത്താകെ 18016 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 889 എണ്ണവും ബെംഗളൂരു നഗരത്തിലാണ്
 

In Karnataka for the first time more than 1500 covid cases
Author
Bengaluru, First Published Jul 2, 2020, 10:41 PM IST

ബെം​ഗളൂരു: കർണാടകത്തിൽ ആദ്യമായി ഒരു ദിവസത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 1500 കടന്നു. ഇന്ന് സംസ്ഥാനത്ത് 1502 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 19 പേർ കൊവിഡ് മൂലം മരിച്ചു. ഇതോടെ ഇതുവരെ രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 272 ആയി. 

സംസ്ഥാനത്താകെ 18016 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 889 എണ്ണവും ബെംഗളൂരു നഗരത്തിലാണ്. 

അതേസമയം, മംഗളൂരു സിറ്റി നോർത്ത് എംഎൽഎയും ബിജെപി നേതാവുമായ ഡോ.ഭരത് ഷെട്ടിക്ക് ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവാണെന്ന് ട്വിറ്ററിലൂടെ എംഎൽഎ വെളിപ്പെടുത്തി. സമ്പർക്കത്തിലൂടെയാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. രോഗം ഭേദമാകുന്നുണ്ടെന്നും കുറച്ച് ദിവസം കൂടി ചികിത്സയിൽ തുടരുമെന്നും എംഎൽഎ ട്വിറ്ററിൽ കുറിച്ചു.

Follow Us:
Download App:
  • android
  • ios