ജസ്റ്റിസ്‌ യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ മൂന്നംഗ സമിതി ചീഫ് ജസ്റ്റിസിന് അന്വേഷണ റിപ്പോർട്ട് കൈമാറി.

ദില്ലി: ജസ്റ്റിസ്‌ യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ മൂന്നംഗ സമിതി ചീഫ് ജസ്റ്റിസിന് അന്വേഷണ റിപ്പോർട്ട് കൈമാറി. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി എം എസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന സമിതിയാണ്‌ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഇന്നലെയാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. സമിതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടേയുടെയും ദില്ലി പോലീസിലേയും ഫയര്‍ ഫോഴ്‌സിലേയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

Thrissur Pooram 2025 | Asianet News Live | Malayalam News Live | Kerala News