ദില്ലി: ആദായനികുതി കേസിൽ ഗാന്ധി കുടുംബത്തിന് തിരിച്ചടി. ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള യംങ് ഇന്ത്യയെ ട്രസ്റ്റായി കണക്കാക്കണമെന്ന ഹർജി നികുതി ട്രൈബ്യൂണൽ തള്ളി. യംങ് ഇന്ത്യ കമ്പനിയുടെ പേരിലായിരുന്നു ഹർജി നൽകിയിരുന്നത്. യംങ് ഇന്ത്യയെ ഒരു ട്രസ്റ്റായി കണക്കാക്കാനാകില്ലെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. 

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റ് ജേർണൽ ലിമിറ്റഡിന്റെ ഓഹരികൾ യങ്ങ് ഇന്ത്യാ കമ്പനിയിലേക്കാണ് മാറ്റിയിരുന്നത്. കമ്പനിയെ ഒരു ട്രസ്റ്റായി കണക്കാക്കാൻ കഴിയുന്ന യാതൊരു പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. ഇതോടെ രാഹുലിനെതിരെയുള്ള നികുതി കേസിൽ അന്വേഷണം നടക്കും.