ദില്ലി: രാജ്യ സുരക്ഷയാണ് പരമപ്രധാനമെന്നും അതിനായി ഒറ്റക്കെട്ടായി രാജ്യം പോരാടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് പാകിസ്ഥാൻ നടത്തുന്നത്. ഒരു കാരണവശാലും ഇന്ത്യ ഇനി പിന്നോട്ടില്ല. സൈന്യത്തിൽ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു

രാജ്യപുരോഗതി തടയാനാണ് പാകിസ്ഥാന്റെ പരിശ്രമെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഈ നീക്കത്തെ ഒറ്റക്കെട്ടായി ഒരു മനസോടെ ചെറുത്ത് തോൽപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ബിജെപി പ്രവര്‍ത്തകരുമായുള്ള മെഗാ സംവാദത്തിന്റെ വേദിയിലാണ് പ്രധാനമന്ത്രി രാജ്യ സുരക്ഷ പരമപ്രധാനമാണെന്ന് ആവര്‍ത്തിച്ചത്