ദില്ലി: ഇന്ത്യ ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് വീണ്ടും നടക്കും. അതിര്‍ത്തി തര്‍ക്കത്തില്‍ അത് എട്ടാംതവണയാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ രണ്ട് ചര്‍ച്ചകളില്‍ നയതന്ത്രപ്രതിനിധികള്‍ കൂടി പങ്കെടുത്തെങ്കിലും വിഷയം രമ്യതയിലെത്തിയില്ല. 

കിഴക്കന്‍ ലഡാക്കിലടക്കം നിലയുറപ്പിച്ചിടങ്ങളില്‍ നിന്ന് ഒരിഞ്ച് പോലും പിന്മാറാന്‍  ഇരു രാജ്യങ്ങളും തയ്യാറായിട്ടില്ല. ലഡാക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ചൈനീസ് നിര്‍ദ്ദേശം ഇന്ത്യ ഇതിനിടെ തള്ളിയിരുന്നു. പിന്നാലെ യുദ്ധത്തിന് സജജമായിരിക്കാന്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് സേനയോടാവശ്യപ്പെടുകയും ചെയ്തു.