Asianet News MalayalamAsianet News Malayalam

ഇന്ത്യ-ചൈന സംഘർഷം: 'രാഹുൽ സൈനികരുടെ ആത്മവീര്യം തകർത്തു' -വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ

ദോക്ലാമിൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രത തുടരുമ്പോൾ രാഹുൽ രഹസ്യമായി ചൈനീസ് എംബസിയിൽ പോയി. ഇത് രാഹുലിന്‍റെ രാജ്യ സ്നേഹവുമായി ബന്ധപ്പെട്ട് വലിയ ചോദ്യം ഉയർത്തിയെന്ന് ജെപി നദ്ദ പറഞ്ഞു

India China conflict: jp nadda against rahul gandhi
Author
First Published Dec 18, 2022, 7:09 AM IST

ദില്ലി: അതിർത്തി തർക്കത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടിന് എതിരെ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. സൈനികരുടെ ആത്മവീര്യം രാഹുലും കോൺഗ്രസും ഒരിക്കൽ കൂടി കെടുത്തി എന്ന് നദ്ദ ആരോപിച്ചു. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായി കോൺഗ്രസിന് ഉടമ്പടി ഉണ്ട് എന്നത് എല്ലാവർക്കും അറിയാം. ദോക്ലാമിൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രത തുടരുമ്പോൾ രാഹുൽ രഹസ്യമായി ചൈനീസ് എംബസിയിൽ പോയി. ഇത് രാഹുലിന്‍റെ രാജ്യ സ്നേഹവുമായി ബന്ധപ്പെട്ട് വലിയ ചോദ്യം ഉയർത്തി. 

രാഹുലിൻ്റെ മാനസിക പാപ്പരത്തം വ്യക്തമാക്കുന്ന പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു എന്നും നദ്ദ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസ്താവന ചർച്ചയാക്കാനും ബിജെപി തീരുമാനിച്ചു. പാർലമെൻറിൽ ഇക്കാര്യം ഉന്നയിക്കാൻ ധാരണയായി. അതിർത്തി തർക്കം പാർലമെന്‍റിൽ അടക്കം സജീവ ചർച്ചയാക്കി നിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ ബിജെപി രാഹുലിന്‍റെ നിലപാട് ചൂണ്ടിക്കാട്ടി മറികടക്കാൻ ശ്രമം തുടരുകയാണ്

'ചൈന യു​ദ്ധത്തിനൊരുങ്ങുന്നു, മോദി സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുന്നു'; വിമർശിച്ച് രാഹുൽ ​ഗാന്ധി

Follow Us:
Download App:
  • android
  • ios