Asianet News MalayalamAsianet News Malayalam

ഇന്ത്യ-ചൈന പ്രശ്നപരിഹാരത്തിന് ചര്‍ച്ച തുടരും; കമാൻഡർമാർ നാളെ യോ​ഗം ചേരും

ഇന്ത്യക്കും ചൈനയ്ക്കും ഇടയിലെ വാക്ക് പോരിന് രണ്ടു ദിവസമായി ശമനമുണ്ട്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യഓഫീസുകൾ രണ്ടു ദിവസമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉഭയകക്ഷി ചർച്ച വീണ്ടും തുടങ്ങാൻ തീരുമാനമായി എന്ന സൂചനകൾ പുറത്തുവരുന്നത്. 

india china faceoff solution discussion continues
Author
Delhi, First Published Jun 29, 2020, 9:16 PM IST

ദില്ലി: അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ചർച്ച തുടരാൻ തീരുമാനമായി. നാളെ കമാൻഡർമാർക്കിടയിലെ മൂന്നാമത്തെ യോഗം അതിർത്തിയിൽ നടക്കും. 

ഇന്ത്യക്കും ചൈനയ്ക്കും ഇടയിലെ വാക്ക് പോരിന് രണ്ടു ദിവസമായി ശമനമുണ്ട്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യഓഫീസുകൾ രണ്ടു ദിവസമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉഭയകക്ഷി ചർച്ച വീണ്ടും തുടങ്ങാൻ തീരുമാനമായി എന്ന സൂചനകൾ പുറത്തുവരുന്നത്. സേനാ തലത്തിലുള്ള ചർച്ചകളാണ് ഇതുവരെ നടന്നത്. തല്ക്കാലം ഇത് നിറുത്തിവയ്ക്കും.

നയതന്ത്ര ചർച്ചകൾ തുടരാനാണ് ധാരണ. അതിർത്തി തർക്കം തീർക്കാനുള്ള ജോയിൻറ് സെക്രട്ടറി തല ചർച്ച അടുത്തയാഴ്ച ആദ്യം നടക്കും. ചർച്ചകൾ തുടരുന്നത് ദൗർബല്യം ആയി കാണേണ്ടതില്ല എന്ന സന്ദേശവും ഇന്ത്യ നല്കുന്നു. അതിർത്തിയിലെ ജാഗ്രത കൂട്ടും. സേനകൾക്ക് കൂടുതൽ സന്നാഹം എത്തിക്കും. ചൈനയെ എതിർക്കുന്ന ജപ്പാൻ ഉൾപ്പടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ സംയുക്ത സൈനിക അഭ്യാസം തുടരും. അതിർത്തിയിൽ കരസേനയ്ക്കും വ്യോമസേനയ്ക്കും പുറമെ സമുദ്രമേഖലകളിൽ  നാവികസേനയും അതീവ ജാഗ്രത തുടരുകയാണ്. 

അതേസമയം, അതിർത്തി തർക്കത്തിൽ കോൺഗ്രസ് നിലപാടിനെതള്ളി  കൂടുതൽ പ്രതിപക്ഷ പാർട്ടികൾ രം​ഗത്തു വന്നു. എൻസിപിയുടെ ശരദ് പവാറിനു പിന്നാലെ ബിഎസ്പിയുടെ മായാവതിയും ഈ നിലപാട് തള്ളി. മുന്‍പ്രധാനമന്ത്രി ജ​വ​ഹ​ർ ലാ​ൽ നെ​ഹ്റു​വും കോണ്‍ഗ്രസുമാണ്  ഇ​ന്ത്യ-​ചൈ​ന പ്ര​ശ്ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദിയെന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. 

സോ​ണി​യ ഗാ​ന്ധി നേ​തൃ​ത്വം ന​ല്‍​കു​ന്ന രാ​ജീ​വ് ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ന്‍ സ്വീ​ക​രി​ച്ച സം​ഭാ​വ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ല്‍, ഇത്തരം സംഭാവന സ്വീകരിച്ചതിലൂടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍  ഗാന്ധി നമ്മുടെ സൈന്യത്തെയാണ് ധാര്‍മ്മികമായി തളര്‍ത്തിയത് എന്ന്   ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ കുറ്റപ്പെടുത്തി.

ഈ ആരോപണത്തില്‍ അദ്ദേഹം കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളെ അ​ദ്ദേ​ഹം വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു. കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​മാ​രി​ല്‍ ഒ​രാ​ള്‍ പോ​ലും ഒ​രി​ക്ക​ലും ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍ റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ ധൈ​ര്യ​പ്പെ​ട്ടി​രു​ന്നി​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് ചൈ​ന​യ്ക്ക് ഇ​പ്പോ​ള്‍ മോ​ഹ​ഭം​ഗം ഉ​ണ്ടാ​യ​ത്? മോ​ദി സ​ര്‍​ക്കാ​ര്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ റോ​ഡു​ക​ള്‍ നി​ര്‍​മി​ച്ചു​വെ​ന്ന​താ​ണ് അ​തി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഇ​ന്ത്യ-​ചൈ​ന പ്ര​ശ്‌​ന​ത്തി​നു കാ​ര​ണം കോ​ണ്‍​ഗ്ര​സാ​ണ്. ഇ​തി​ന് മോ​ദി സ്ഥാ​യി​യാ​യ പ​രി​ഹാ​രം കാ​ണു​മെ​ന്നും ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Follow Us:
Download App:
  • android
  • ios