ദില്ലിയിൽ 55 ഹോട്ട് സ്പോട്ടുകള്‍; നിരവധി കോളനികള്‍ സീല്‍ ചെയ്തു, മഹാരാഷ്ട്രയില്‍ 350 കൊവിഡ് കേസുകള്‍

India Covid Kerala Live updates Narendra Modi address world

11:19 PM IST

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി പ്രത്യേക മാർഗരേഖ വേണം

കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി പ്രത്യേക മാർഗരേഖ പുറത്തിറക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചു. കേസ് കോടതി നാളെ പരിഗണിക്കും

11:09 PM IST

ഗുജറാത്തിലെ എംഎല്‍എക്ക് കൊവിഡ്

ഗുജറാത്ത് എംഎല്‍എ ഇമ്രാന്‍ ഖെഡാവാലക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വിജയ് രുപാണിയുമായി എംഎല്‍എ കൂടിക്കാഴ്‍ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ആഭ്യന്തര സഹമന്ത്രി, മാധ്യമപ്രവർത്തകർ എന്നിവരെയും ഇന്ന് ഇമ്രാൻ ഖേഡവാല കണ്ടിരുന്നു. കൊവിഡ് ഹോട്ട്സ്പോട്ടുകളിൽ എംഎൽഎ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തിരുന്നു.

10:59 PM IST

ദില്ലിയില്‍ 55 ഹോട്ട് സ്പോട്ടുകള്‍, ബെംഗളൂരുവില്‍ 38

ദില്ലിയിൽ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 55 ആയി ഉയര്‍ന്നു. സെൻട്രൽ ദില്ലിയിലെയും വെസ്റ്റ് ദില്ലിയിലെയും നിരവധി കോളനികൾ സീൽ ചെയ്തു. ബെംഗളൂരുവിൽ 38 കൊവിഡ് ഹോട്ട് സ്പോട്ടുകളാണ് പുതിയതായി ഉയര്‍ന്നത്. നഗരത്തിലെ മടിവാള, വസന്ത് നഗർ, എസ് ജി പാളയ, സി വി രാമൻ നഗർ തുടങ്ങിയ മേഖലകൾ തീവ്ര ബാധിതം
 

10:32 PM IST

കോവളത്ത് കടലില്‍ ഇറങ്ങിയ വിദേശികള്‍ക്ക് എതിരെ കേസെടുത്തു

കോവളത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് വിദേശികൾ കടലില്‍ ഇറങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പതിനാറ് വിദേശികൾക്കും ഇവർ താമസിച്ചിരുന്ന ഹോട്ടൽ കാലിഫോർണിയക്കുമെതിരെയാണ് കോവളം പൊലീസ് കേസെടുത്തത്

10:09 PM IST

തെലങ്കാനയിൽ ഒരു മരണം കൂടി

കൊവിഡ് ബാധിച്ച് തെലങ്കാനയില്‍ ഒരാള്‍ക്കൂടി മരിച്ചു. ആകെ മരണം 18 ആയി. ഇന്ന് 25 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

10:09 PM IST

യാത്രാനിരോധനം ലംഘിച്ചു, സംസ്ഥാനത്ത് 2182 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു

സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍  ലംഘിച്ചു യാത്ര ചെയ്തതിന്  ഇന്ന് കേസെടുത്തത് 2182 പേര്‍ക്കെതിരെ. ഇന്ന് മാത്രം അറസ്റ്റിലായത് 2012 പേരാണ്. ഇവരില്‍ നിന്ന് 1532 വാഹനങ്ങളും പിടിച്ചെടുത്തു. കൊല്ലത്താണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

9:57 PM IST

യുപിയില്‍ കൊവിഡ് പരിശോധന ശോകാവസ്ഥയിലാണെന്ന് പ്രിയങ്ക ഗാന്ധി

ഉത്തർപ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. സംസ്ഥാനത്ത് കൊവിഡ് 19 പരിശോധന ശോകാവസ്ഥയിലാണെന്നും രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് ശേഷം അഞ്ച് പേരെയാണ് പോസറ്റീവാണെന്ന് കണ്ടെത്തിയതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

9:13 PM IST

ദില്ലിയില്‍ ഇന്നുമാത്രം 51 കൊവിഡ് കേസുകള്‍

ദില്ലിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 51 പേര്‍ക്ക്. 1561 പേര്‍ക്കാണ് ഇതുവരെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 30 ആയി. 

8:54 PM IST

ലോക്ക് ഡൗണ്‍ നീട്ടി ഉത്തരവിറങ്ങി

ലോക്ക്ഡൗൺ നീട്ടി ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നത് വരെ നിലവിലെ നിർദ്ദേശങ്ങൾ തുടരുമെന്ന് ഉത്തരവിൽ

മെയ് മൂന്ന് വരെ രാജ്യം അടഞ്ഞ് തന്നെ; ലോക്ക് ഡൗൺ നീട്ടി ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി...

 

8:50 PM IST

രണ്ട് മലയാളി നഴ്‍സുമാര്‍ക്ക് കൂടി കൊവിഡ്

ദില്ലിയില്‍ രണ്ട് മലയാളി നഴ്‍സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി സാകേത് മാക്സ് ആശുപത്രിയിലെ നഴ്‍സുമാരാണ് ഇവര്‍. ആശുപത്രിയിലെ മൂന്ന് നഴ്‍സുമാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

8:33 PM IST

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്

ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2020-ൽ വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജൻസിയായ ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട്, അഥവാ ഐഎംഎഫ്. 1930-കളിൽ ലോകവിപണിയെത്തന്നെ തകർത്ത ആഗോളസാമ്പത്തികമാന്ദ്യത്തിന് സമാനമായ തരം സാമ്പത്തിക നഷ്ടത്തിലേക്ക് ആഗോളവിപണി കൂപ്പുകുത്തുമ്പോൾ, അതിന്‍റെ പ്രതിഫലനങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണി പൂർണമായും നിശ്ചലാവസ്ഥയിലാണ്.
 

8:23 PM IST

ക്യാൻസൽ ചെയ്യുന്ന ടിക്കറ്റുകൾക്ക് പണം തിരിച്ചുനൽകില്ലെന്ന് വിമാന കമ്പനികൾ

ലോക്ക് ഡൗൺ നീട്ടിയതോടെ മുൻകൂട്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനൽകാനാകില്ലെന്ന് വിമാന കമ്പനികൾ പ്രഖ്യാപിച്ചു. മറ്റ് ചാര്‍ജുകൾ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകാമെന്നാണ് കമ്പനികളുടെ വാഗ്ദാനം. ഇതോടെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവര്‍ക്ക് പണം നഷ്ടമാകും.

7:15 PM IST

കർണാടകത്തിൽ വീണ്ടും കൊവിഡ് മരണം

കര്‍ണാടകത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. ഇതോടെ മരണം പത്തായി. 24 മണിക്കൂറിനിടെ നാല് മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. 

 

6:58 PM IST

തമിഴ്‍നാട്ടില്‍ നിന്നും ഹൃദയശസ്ത്രക്രിയയ്ക്കായി കുട്ടിയുമായി ആംബുലന്‍സ് കേരളത്തിലേക്ക്

തമിഴ്നാട്ടിൽ നിന്നും അടിയന്തിര ഹൃദയ ശസ്ത്രക്രിയക്കായി ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും വഹിച്ചുള്ള ആംബുലൻസ് കേരളത്തിലേക്ക് പുറപ്പെട്ടു. കേരള, തമിഴ്നാട് സർക്കാരുകളുടെ സംയുക്ത ഇടപെടലിനെ തുടർന്നാണ് അതിർത്തി കടക്കാൻ ആംബുലൻസിന് അനുമതി കിട്ടിയത്. രാത്രിയോടെ ആംബുലൻസ് കൊച്ചിയിൽ എത്തിച്ചേരും.

6:52 PM IST

തമിഴ്‌നാട്ടിൽ ഒരു മരണം കൂടി

തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. ദിണ്ടിഗൽ സ്വദേശിയായ 95 കാരനാണ്  മരിച്ചത്. കരൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാള്‍. തമിഴ്നാട്ടിൽ 31 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതർ 1204 ആയി.

 

6:37 PM IST

കൊവിഡില്‍ ആഗോള സാമ്പത്തിക തകര്‍ച്ച; ഐഎംഎഫ്

കൊവിഡ്‌ ലോക സാമ്പത്തികരംഗത്തെ തകർക്കുമെന്ന് ഐഎംഎഫ്. 2020 സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 1.9 % മാത്രമാവും. 
90 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയായിരിക്കും ഉണ്ടാവുക. യൂറോപ്പും അമേരിക്കയും വളർച്ച നിരക്കിൽ നെഗറ്റിവിലെത്തും. നേരിയ തോതിലെങ്കിലും പിടിച്ചുനിൽക്കുന്നത് ഏഷ്യയാവുമെന്നും ഐഎംഎഫ്

 

6:10 PM IST

ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ പ്രതിഷേധിക്കുന്നു

ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ പ്രതിഷേധിക്കുന്നു, സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസ് ലാത്തി വീശി. ഇന്ന് ട്രെയിൻ സർവ്വീസ് തുടങ്ങുമെന്ന പ്രചരണത്തിൽ വിശ്വസിച്ചാണ് ഇവരെകത്തിയത്. 
 

5:55 PM IST

13 പേർ കൂടി രോഗവിമുക്തരായി

കൊവിഡ് 19 ബാധിച്ച 13 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 4 പേര്‍) പേരുടെയും എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 211 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

5:55 PM IST

ഇന്ന് 8 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായല്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ
ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Read more at: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ്; രോഗം ഭേദമായത് 13 പേര്‍ക്ക് ...

5:20 PM IST

രാജ്യത്ത് കൊവിഡ് മരണം 353

രാജ്യത്ത് കൊവിഡ് മരണം 353 ആയി, ആകെ രോഗബാധിതരുടെ എണ്ണം 10,815 ആയി. 24 മണിക്കൂറിനിടെ 29മരണം, 1463 പുതിയ കേസുകൾ. 1190 പേർക്ക് രോഗം ഭേദമായി

5:20 PM IST

ഉത്തർപ്രദേശിലും മലയാളി നഴ്സിന് കൊവിഡ്

ഉത്തർപ്രദേശിലും മലയാളി നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു. മധുരയിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് രോഗിയെ പരിചരിച്ച നഴ്സാണ് രോഗ ബാധിതയായത്. ഇവിടുത്തെ 25 ജീവനക്കാരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 

4:40 PM IST

ധാരാവിയിൽ രണ്ട് മരണം കൂടി

ധാരാവിയിൽ രണ്ട് മരണം കൂടി, ആകെ മരണം 7 ആയി. 6 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 55 ആയി. 

4:26 PM IST

ആക്ഷേപം തള്ളി ഐസിഎംആർ

ഇന്ത്യയിൽ പരിശോധന കുറവെന്ന ആക്ഷേപം തള്ളി ഐസിഎംആർ. മാർഗനിർദ്ദേശ പ്രകാരമാണ്  പരിശോധനകൾ നടത്തുന്നതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ഐസിഎംആർ.

4:17 PM IST

22 ലക്ഷം മെട്രിക് ടൺ ധാന്യം സംസ്ഥാനങ്ങൾക്ക്  നൽകിയതായി ആഭ്യന്തര മന്ത്രാലയം

22 ലക്ഷം മെട്രിക് ടൺ ധാന്യം സംസ്ഥാനങ്ങൾക്ക്  നൽകിയതായി ആഭ്യന്തര മന്ത്രാലയം, പരാതി പരിഹാര സെല്ലുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും, അവശ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്നും വിശദീകരണം. 

3:51 PM IST

പിഎസ്‍സി പരീക്ഷകൾ മാറ്റി

ഈ മാസം 16 മുതൽ അടുത്ത മാസം 30 വരെയുള്ള എല്ലാ പരീക്ഷകളും പിഎസ്‍സി മാറ്റിവച്ചു. ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലാണ തീരുമാനം. 

3:51 PM IST

കാസർകോട് ജില്ലയില്‍ 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനത്തിന് ഏപ്രിൽ 13ന് കാസർകോട് ജില്ലയില്‍ 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  മഞ്ചേശ്വരം - 2, കുമ്പള- 4, കാസര്‍കോട് -5, വിദ്യാനഗര്‍ - 4, ബദിയടുക്ക-3, ആദൂര്‍ - 5, ബേഡകം - 2, മേല്‍പ്പറമ്പ- 5, ബേക്കല്‍-8, ഹോസ്ദുര്‍ഗ്-3, നീലേശ്വരം-3, ചന്തേര-9, വെള്ളരിക്കുണ്ട്- 3, ചിറ്റാരിക്കാല്‍- 5, രാജപുരം-2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 25 പേരെ അറസ്റ്റ് ചെയ്തു. 12 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.  ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 828 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  വിവിധ കേസുകളിലായി  1313 പേരെ അറസ്റ്റ് ചെയ്തു. 472 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

3:47 PM IST

ലോക്ക് ഡൗൺ ഇളവിന്‍റെ കാര്യത്തിൽ തീരുമാനം മറ്റന്നാൾ

ലോക്ക് ഡൗണിൽ ഇളവ് നൽകുന്ന കാര്യത്തിൽ സംസ്ഥാനം മറ്റന്നാൾ തീരുമാനമെടുക്കും.നാളെത്തെ മന്ത്രിസഭാ യോഗം മറ്റന്നാളത്തേക്കു മാറ്റി നാളെ കേന്ദ്ര മാർഗ നിർദേശം വരുന്ന സാഹചര്യത്തിലാണ് നടപടി.

3:14 PM IST

കർണാടകത്തിൽ ഒരു മരണം കൂടി

കർണാടകത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 9 ആയി. ഇന്ന് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 

2:53 PM IST

ലോക്ക് ഡൗൺ നീളുന്നത് പാവങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കും എന്ന് സിപിഎം

ലോക്ക് ഡൌൺ നീളുന്നത് പാവങ്ങളുടെ ദുരിതം ഇരട്ടിപിക്കും എന്ന് സിപിഎം പിബി. ജനങ്ങൾ എന്ത് ചെയ്യണം എന്നു പറഞ്ഞ പ്രധാന മന്ത്രി സർക്കാർ എന്ത് ചെയ്യുമെന്ന് വ്യക്തമാക്കുന്നില്ല. സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം കേന്ദ്രം എത്തിക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ടവരിലേക്കും സഹായം എത്തണമെന്നും സിപിഎം.

2:46 PM IST

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

ലോക്ക് ഡൗണിൽ സംസ്ഥാനത്തു കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ചാർട്ടേർഡ് അക്കൗണ്ടൻ്റുമാർക്കും ടാക്സ് പ്രാക്ടീഷണർ മാർക്കും ബുധനാഴ്ച ഓഫീസ് തുറക്കാം. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഉള്ള പ്രിൻ്റിംഗ് പ്രസ്സുകൾ വെള്ളിയാഴ്ച്ച തുറക്കാം. 

2:30 PM IST

മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ വരെ നീട്ടി

മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ മേയ് 3 വരെ നീട്ടി. 

1:35 PM IST

കേന്ദ്രത്തിനെതിരെ സ്റ്റാലിൻ

ലോക്ക് ഡൗൺ നീട്ടികൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശാജനകമെന്ന് സ്റ്റാലിൻ. ജനങ്ങൾക്ക് സാമ്പത്തിക സഹായവും അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്തുകയുമാണ് വേണ്ടത്. പ്രധാനമന്ത്രിയുടെ പ്രസംഗം കൊണ്ട് മാത്രം കാര്യമില്ലെന്നും സ്റ്റാലിൻ.

1:28 PM IST

ഗർഭിണി അതിർത്തി കടന്നു


​​കർണാടകത്തിൽ കുടുങ്ങിയ ഗർഭിണി കേരള അതിർത്തി കടന്നു, ബത്തേരി താലൂക്ക് ആശുപത്രിയിൽ ക്വാറൻ്റീൻ ചെയ്യും.ഒപ്പമുള്ളവരുടെ കാര്യത്തിൽ വൈകാതെ തീരുമാനം

1:30 PM IST

മുഴുവൻ പണവും തിരിച്ചു നൽകുമെന്ന് ഐആർസിടിസി


റദ്ദാക്കുന്ന ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തവർക്ക് മുഴുവൻ പണവും തിരിച്ചു നൽകുമെന്ന് ഐആർസിടിസി. ഇ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യണമെന്നില്ല. മുഴുവൻ തുകയും അക്കൗണ്ടിൽ  തിരിച്ചെത്തുമെന്നും  വിശദീകരണം.

12:20 PM IST

മഹാരാഷ്ട്രയിൽ 121 പേർക്ക് കൂടി കൊവിഡ്

മഹാരാഷ്ട്രയിൽ 121 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 2455 ആയി. 

12:20 PM IST

വിമാന സർവ്വീസുകളും 3 വരെ ഇല്ല

രാജ്യത്ത് ആഭ്യന്തര വിമാന സർവ്വീസ് മേയ് 3 വരെ ഇല്ല. രാജ്യാന്തര സർവ്വീസുകളും മേയ് 3 വരെ തുടങ്ങില്ലെന്ന് പ്രഖ്യാപനം. ഡിജിസിഎ ആണ് ഇക്കാര്യത്തിൽ ഉത്തരവിറക്കിയത്. 

11:20 PM IST

വൈറസ് പോയെന്ന് പറയാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി

 സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം കുറഞ്ഞത് കൊണ്ട് വൈറസ് പോയെന്ന് പറയാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ. ആരോഗ്യവകുപ്പിന്റെ കണ്ണിൽപെടാത്ത ഒരു രോഗി എവിടെയെങ്കിലും ഉണ്ടെങ്കിൽ അയാളിൽ നിന്ന് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
 

11:10 PM IST

പരിശീലന പരിപാടികൾ റദ്ദ് ചെയ്തതായി സായ്

എല്ലാ പരിശീലന ക്യാമ്പുകളും മെയ് 3 വരെ റദ്ദു ചെയ്തതായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ. 

11:10 PM IST

മേയ് മൂന്ന് വരെയുള്ള സർവ്വീസുകളും റദ്ദ് ചെയ്തതായി റെയിൽവേ

ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെ മേയ് 3 വരെയുള്ള  സർവ്വീസുകൾ റദ്ദു ചെയ്തതായി റെയിൽവേ അറിയിച്ചു. 

 

11:00 PM IST

സിനിമാ മേഖലയ്ക്ക് ഇളവ് ആവശ്യപ്പെട്ട് ഫിലിം ചേംബർ

ലോക് ഡൗൺ നീട്ടാൻ തീരുമാനിച്ച സാഹചര്യത്തിൽ സിനിമാ മേഖലയ്ക്ക് ഇളവ് ആവശ്യപ്പെട്ട് ഫിലിം ചേംബർ. ഷൂട്ടിംഗ് കഴിഞ്ഞ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാൻ അനുമതി വേണമെന്നാണ് ആവശ്യം. എഡിറ്റിംഗ്, ഡബ്ബിംഗ് എന്നിവയ്ക്ക് 5ൽ കുറഞ്ഞ ആളുകളേ ജോലിക്ക് ഉണ്ടാകൂ എന്നും ഫിലിം ചേംബർ. ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. 

10:55 PM IST

ശക്തമായ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ശക്തമായ നിയന്ത്രണങ്ങൾ തുടരുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. ഇളവുകൾ മറയാക്കി യഥേഷ്ടം സഞ്ചരിക്കാൻ കഴിയില്ല
നാളെ പൊലീസ് നിയന്ത്രണങ്ങൾ സംബന്ധിച്ച് മാർഗരേഖയിറക്കും. പൊലീസുകാരെ പുനർവിന്യസിക്കും. പൊലീസുകാർക്ക് വിശ്രമം ലഭിക്കുന്ന രീതിയിൽ പുനക്രമീകരിക്കും. 

10:47 PM IST

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്

പത്തൊമ്പത് ദിവസം കൂടി രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പുറകെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് പ്രതിരോത്തിന് കേന്ദ്രം പ്രഖ്യാപിക്കുന്ന നടപടികളെ അനുസരിക്കാനും പാലിക്കാനും തയ്യാറാണ്. അതിനെ എല്ലാം സ്വാഗതം ചെയ്യുന്നു. അതേ സമയം വീട്ടിൽ അടച്ച് പൂട്ടിയിരിക്കേണ്ട സാധാരണക്കാരന്‍റെ ഉപജീവനം കൂടി ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു. 

10:37 AM IST

തീവ്ര മേഖലകൾ ഉണ്ടാകാതെ നോക്കണമെന്ന് മോദി

പുതിയ ഹോട്ട്സ്പോട്ടുകളുണ്ടാകാതെ നോക്കണമെന്ന് പ്രധാനമന്ത്രി. അത് വലിയ  വെല്ലുവിളികൾ ഉണ്ടാക്കും. അതുകൊണ്ട് കൊവിഡിനെതിരായ യുദ്ധം കൂടുതൽ ശക്തമാക്കണമെന്നും പ്രധാനമന്ത്രി

10:37 AM IST

മാസ്കിന്‍റെ ഉപയോഗം നിർബന്ധമാക്കി

രാജ്യത്ത് മാസ്കിന്‍റെ ഉപയോഗം നിർബന്ധമാക്കി. ആയുഷ് മന്ത്രാലയത്തിന്‍റെ നി‍ർദ്ദേശങ്ങൾ പാലിക്കണമെന്ന് മോദി. എല്ലാവരും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി. 

10:15 AM IST

കടുത്ത നിയന്ത്രണങ്ങൾ 20 വരെ തുടരും

കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള കടുത്ത നിയന്ത്രണങ്ങൾ ഈ മാസം 20 വരെ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് ശേഷം ഇളവുകൾ നൽകുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. സ്ഥിതിഗതികളിൽ മാറ്റം ഉണ്ടായാൽ ആ ഇളവുകൾ പിൻവലിക്കും. ഇളവുകൾ നിബന്ധനകൾക്ക് വിധേയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

10:15 AM IST

ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടി

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 20 ദിവസത്തേക്കാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. സംസ്ഥാനങ്ങൾ ഉത്തരവാദിത്തത്തോടെയാണ് ഇടപെട്ടതെന്നും രാജ്യത്തിന് ഇനിയും സഞ്ചരിക്കാനുണ്ടെന്നും പ്രധാനമന്ത്രി.

10:12 AM IST

രാജ്യത്തെ കൊവിഡ് പ്രതിരോധം വിശദീകരിച്ച് മോദി

ലോകം മുഴുവൻ കൊവിഡിനെ നേരിടുകയാണ്. നമ്മുടെ ഇവിടെ കൊവിഡിന്‍റെ ഒരു കേസ് പോലും ഇല്ലാതിരുന്ന സമയത്ത് തന്നെ രാജ്യം കൊവിഡിൽ നിന്ന് വരുന്ന യാത്രക്കാരുടെ പരിശോധന ആരംഭിച്ചിരുന്നു. കൊവിഡ് മരണം 100 ആകുന്നതിന് മുമ്പ് തന്നെ വിദേശത്ത് നിന്നെത്തിയവർക്കെല്ലാം 14 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാക്കിയിരുന്നു. 

10:11 AM IST

ഇന്ത്യ മുന്നിലെന്ന് പ്രധാനമന്ത്രി

കൊ വിഡ് പ്രതിരോധത്തിൽ ഇന്ത്യക്ക് നേരത്തെ ഇടപെടാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇക്കാര്യത്തിൽ മുന്നിലെത്തി. ആഗോള തലത്തിൽ തന്നെ ഇന്ത്യ മാതൃകയായെന്നും പ്രധാനമന്ത്രി.

10:07 AM IST

നേരത്തെ തയ്യാറെടുത്തിരുന്നുവെന്ന് മോദി

ലോകം മുഴുവൻ കൊവിഡിനെ നേരിടുകയാണ്. നമ്മുടെ ഇവിടെ കൊവിഡിന്‍റെ ഒരു കേസ് പോലും ഇല്ലാതിരുന്ന സമയത്ത് തന്നെ രാജ്യം കൊവിഡിൽ നിന്ന് വരുന്ന യാത്രക്കാരുടെ പരിശോധന ആരംഭിച്ചിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം 100 ആകുന്നതിന് മുമ്പ് തന്നെ വിദേശത്ത് നിന്നെത്തിയവർക്കെല്ലാം 14 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാക്കിയിരുന്നു. 
 

10:11 AM IST

കൊറോണ കേസുകൾ പെട്ടെന്ന് കൂടുന്നു

കൊവിഡിനെതിരെ രാജ്യത്ത് ശക്തമായ പോരാട്ടം തുടരുകയാണ്. ജനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് അറിയാം. ചിലർ ഭക്ഷണത്തിന്, ചിലർ യാത്രക്ക് ഒക്കെ ബുദ്ധിമുട്ടുന്നു. എല്ലാവരുടെയും പിന്തുണക്ക് നന്ദി. കൊറോണ കേസുകൾ പെട്ടെന്നാണ് കൂടുന്നത്. ഇത്രയെങ്കിലും പിടിച്ചു നിർത്താനായാണ് ജനപിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും പ്രധാനമന്ത്രി.

10:08 AM IST

ഉത്സവങ്ങൾ ആർഭാടങ്ങളില്ലാതെ ആഘോഷിക്കുകയാണ്

രാജ്യത്തിന്‍റെ പലയിടങ്ങളിലും ഇത് അഘോഷത്തിന്‍റെ വേളയാണ്, ബൈശാഖിയും, ബുധാണ്ടുവും, വിഷുവുമെല്ലാം ആക്ഷോഷിക്കുന്ന വേളയാണ്, ലോക്ക് ഡൗണിന്‍റെ ഈ ബന്ധനങ്ങളുടെ ഇടയിലും ജനങ്ങൾ ഏറെ ക്ഷമയോടെ വീട്ടിലിരുന്ന് കൊണ്ട് ഉത്സവങ്ങൾ ആർഭാടങ്ങളില്ലാതെ ആഘോഷിക്കുകയാണ്. ഇത് പ്രശംസനീയമാണ്. എല്ലാവരുടെയും കുടുംബത്തിന് നല്ലത് നേരുന്നു. 

10:10 AM IST

കൊവിഡിനെ ഒരു പരിധിവരെ നിയന്ത്രിക്കാനായെന്ന് മോദി

എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്‍റെ ഫലമായി രാജ്യത്ത് കൊവിഡ് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു വലിയ പരിധി വരെ പ്രതിരോധിക്കാനായെന്ന് പ്രധാനമന്ത്രി. നിങ്ങളുടെ  ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്. നിങ്ങൾക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലാകന്നുണ്ട്, പലരും വീട്ടിൽ നിന്ന് അകന്ന് നിൽക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നതായി പ്രധാനമന്ത്രി. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിർവഹിക്കുന്ന നിങ്ങളെയെല്ലാവരെയും അദരപൂർവ്വം നമിക്കുന്നുവെന്നും മോദി.

10:06 AM IST

അംബേദ്കറിന്‍റെ ജന്മ ജയന്തിയിൽ നൽകാവുന്ന എറ്റവും നല്ല ശ്രദ്ധാജ്ഞലി

ബാബാ സാഹേബ് ഭീം റാവു അംബേദ്കറിന്‍റെ ജന്മ ജയന്തിയിൽ നമ്മുക്ക് നൽകാവുന്ന എറ്റവും നല്ല ശ്രദ്ധാജ്ഞലിയാണ് ഇത്. 

10:04 AM IST

ജനങ്ങളുടെ ത്യാഗത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്‍റെ ഫലമായി രാജ്യത്ത് കൊവിഡ് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു വലിയ പരിധി വരെ പ്രതിരോധിക്കാനായി. നിങ്ങളുടെ  ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്.  നിങ്ങൾക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലാകന്നുണ്ട്, പലരും വീട്ടിൽ നിന്ന് അകന്ന് നിൽക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നതായി പ്രധാനമന്ത്രി. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിർവഹിക്കുന്ന നിങ്ങളെയെല്ലാവരെയും ആദരപൂർവ്വം നമിക്കുന്നു. 

9:58 AM IST

പ്രധാനമന്ത്രി അൽപ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും, തത്സമയ സംപ്രേക്ഷണം കാണാം. 

9:55 AM IST

ഗർഭിണിക്ക് മാത്രം കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കാം

ഗർഭിണിക്ക് മാത്രം ജില്ലയിലേക്ക് പ്രവേശന അനുമതിയെന്ന് കണ്ണൂർ ജില്ലാ കളക്ടർ. കൂടെയുള്ള മൂന്ന് വയസുള്ള കുട്ടി അടക്കം തിരികെ പോകണം

9:39 AM IST

ന്യൂ മാഹി പഞ്ചായത്തിനെ കൂടി ചുവപ്പ് സോണിൽ ഉൾപ്പെടുത്തി

കണ്ണൂരിൽ ന്യൂ മാഹി പഞ്ചായത്തിനെ കൂടി ജില്ലാ ഭരണകൂടം ചുവപ്പ് സോണിൽ ഉൾപ്പെടുത്തി. നേരത്തെ 4 തദ്ദേശ ഭരണ പ്രദേശങ്ങളെ ചുവപ്പ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിൽ ആരും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. മെഡിക്കൽ ഷോപ്പൊഴികെ ഒരു സ്ഥാപനവും തുറക്കരുത്.

9:23 AM IST

പുതുച്ചേരിയിലും ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടി

പുതുച്ചേരിയിലും ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടി, മുഖ്യമന്ത്രി വി നാരായണസ്വാമി ലോക്ക് ഡൗൺ നീട്ടിക്കൊണ്ട് ഉത്തരവിറക്കി. 

9:18 AM IST

മലയാളി നഴ്സിൻ്റെ കുഞ്ഞിനും കൊവിഡ്

ദില്ലി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ കൊവിഡ് ബാധിതയായ മലയാളി നഴ്സിന്‍റെ 2 വയസ് പ്രായമുള്ള കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. എൽ എൻ ജി പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഴ്സ് ഗർഭിണിയാണ്. 

9:05 AM IST

നിയമസഭയിലെ ചെലവുകൾ വെട്ടി ചുരുക്കുമെന്ന് സ്പീക്കർ

നിയമസഭയിലെ ചെലവുകൾ വെട്ടി ചുരുക്കുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അത്യാവശ്യമല്ലാത്ത എല്ലാ നിർമ്മാണങ്ങളും അറ്റകുറ്റപണികളും നിർത്തിവയ്ക്കും. പുതിയ വാഹനങ്ങൾ വാങ്ങില്ല.

8:40 AM IST

ഗർഭിണിയെ കണ്ണൂരിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

കേരളവും കർണ്ണാടകവും കൈയ്യൊഴിഞ്ഞതോടെ ഇന്നലെ രാത്രി പെരുവഴിയിലായ പൂർണ്ണ ഗർഭിണിയെ തിരികെ തലശേരിയിൽ എത്തിക്കുന്നതിൽ അനിശ്ചിതത്വത്തിൽ. ചീഫ് സെക്രട്ടറി തീരുമാനമെടുത്താലേ ഇവരെ അതിർത്തി കടത്തിവിടാനാവൂ എന്നാണ് ജില്ലാ കളക്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്. ഇളവ് നൽകാനുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്ന പട്ടികയിൽ ഗർഭിണികൾ ഉൾപെട്ടിട്ടില്ല. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് എന്ന് കണ്ണൂർ കളക്ടർ ടി വി സുഭാഷ്. വയനാട് കളക്ടറും തീരുമാനം എടുത്തിട്ടില്ല. 

8:00 AM IST

വിപണി തുറക്കാൻ അമേരിക്ക

നിയന്ത്രണങ്ങൾ നീക്കി വ്യാപാര മേഖല തുറക്കാൻ അമേരിക്കൻ നീക്കം. നിയന്ത്രണങ്ങൾ പിൻവലിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സാമ്പത്തിക മേഖല തുറക്കാൻ പദ്ധതി തയാറാകുന്നുവെന്നും ട്രംപ്. നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വൻ ദുരന്തമെന്ന് ആരോഗ്യ വിദഗ്ധർ. 

7:46 AM IST

ഗ‍ർഭിണിയെ കണ്ണൂരിലേക്ക് കൊണ്ട് വരും

ഗർഭിണിയെ കണ്ണൂരിലേക്ക് കൊണ്ടുവരാൻ കണ്ണൂർ കളക്ട്രേറ്റിൽ നിന്ന്  അനുമതി ഉത്തരവ് ഉടൻ നൽകും. യുവതിക്ക് അതേ വാഹനത്തിൽ തന്നെ നാട്ടിലേക്ക് വരാമെന്ന് എഡിഎം. അനുമതി ഉത്തരവ് വയനാട് കളക്ടർക്ക് അയക്കും.

7:30 AM IST

ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പാക്കണമെന്ന് ഡിജിപി

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട്  സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു നിര്‍ദ്ദേശം ലഭിക്കുന്നതുവരെ പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കര്‍ശനനിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും തിങ്കളാഴ്ച ധാരാളം പേര്‍ നിരോധനം ലംഘിച്ച് നിരത്തുകളില്‍ ഇറങ്ങിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. 

7:00 AM IST

189 യുഎൻ പ്രവർത്തകർക്ക്  കോവിഡ്

ലോകമെങ്ങുമായി 189 യുഎൻ ജീവനക്കാർക്ക് കൊവിഡ് സ്‌ഥിരീകരിച്ചതായി ഐക്യരാഷ്ട്ര സഭ ഇതുവരെ മൂന്ന് യുഎൻ ഉദ്യോഗസ്ഥർ   മരിച്ചതായും യു എൻ വക്താവ്.

6:20 AM IST

ലോകത്ത് കൊവിഡ് മരണം 1,19,000 കടന്നു

ലോകത്ത് കൊവിഡ് മരണം 1,19,000 കടന്നു. രോഗബാധിതര്‍ പത്തൊന്പത് ലക്ഷത്തിലേറെയായി. അമേരിക്കയിലും മരണം ഉയരുകയാണ്. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 1,505 പേരാണ് മരിച്ചത്. ആകെ മരണം 23,610 ആയി. രോഗബാധിതരുടെ എണ്ണം ആറ്ലക്ഷത്തോട് അടുക്കുന്നു. 

6:41 AM IST

ഗർഭിണി കഴിഞ്ഞത് പെരുവഴിയിൽ

ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ഒൻപത് മാസം ഗർഭിണിയായ യുവതി ഇന്നലെ രാത്രി കഴിച്ചു കൂട്ടിയത് റോഡരികിൽ. കേരളം മടക്കി അയച്ച ഇവർ തിരികെ ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ വഴിയിൽ വച്ച് കർണ്ണാടക പൊലീസും തടഞ്ഞു

കൊവിഡ്‌ ലോക സാമ്പത്തികരംഗത്തെ തകർക്കുമെന്ന് ഐഎംഎഫ്. 2020 സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 1.9 % മാത്രമാവും. 90 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയായിരിക്കും ഉണ്ടാവുകയെന്ന് ഐഎംഎഫ്