Asianet News MalayalamAsianet News Malayalam

മന്‍മോഹന്‍ സിംഗ് പറഞ്ഞത് നുണയോ? മിന്നലാക്രമണ അവകാശവാദങ്ങളില്‍ പുതിയ വെളിപ്പെടുത്തല്‍

ഉറി ഭീകരാക്രമണത്തിന് ശേഷം 2016ല്‍ ഇന്ത്യ ഭീകരതാവളങ്ങളില്‍ നടത്തിയ തിരിച്ചടിയാണ് രാജ്യത്തിന്‍റെ ആദ്യ മിന്നലാക്രമണമെന്ന് കരസേന വടക്കന്‍ മേഖല കമാന്‍റ് ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ റണ്‍ബീര്‍ സിംഗ്

india first surgical strike in 2016 says army cheif ranbir singh
Author
Jammu, First Published May 21, 2019, 9:26 AM IST

ദില്ലി: ഉറി ഭീകരാക്രമണത്തിന് ശേഷം 2016ല്‍ ഇന്ത്യ ഭീകരതാവളങ്ങളില്‍ നടത്തിയ തിരിച്ചടിയാണ് രാജ്യത്തിന്‍റെ ആദ്യ മിന്നലാക്രമണമെന്ന് കരസേന വടക്കന്‍ മേഖല കമാന്‍റ് ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ റണ്‍ബീര്‍ സിംഗ്. വിവരാവകാശ അപേക്ഷിയിലാണ് റണ്‍ബീര്‍ സിംഗിന്‍റെ മറുപടി.

നേരത്തെ, ജമ്മു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് പ്രതിരോധ മന്ത്രാലയത്തില്‍ വിവാരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ യുപിഎ ഭരണകാലത്ത് നടത്തിയ മിന്നലാക്രമണങ്ങളുടെ ഒരുവിവരങ്ങളും ലഭ്യമല്ലെന്ന് മറുപടി ലഭിച്ചിരുന്നു. 2004 മുതല്‍ 2014 വരെ നടന്ന മിന്നലാക്രമണങ്ങളുടെ വിവരങ്ങളാണ് രോഹിത് ചൗധരി ചോദിച്ചത്.

എന്നാല്‍ , 2016 സെപ്റ്റംബര്‍ 29ന് സെെന്യം നടത്തിയ മിന്നലാക്രമണങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ലഭ്യമെന്ന് ഡിജിഎംഒ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ഡിജിഎംഒയുടെ മറുപടി ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ റണ്‍ബീര്‍ സിംഗിന്‍റെ പ്രതികരണം വന്നിരിക്കുന്നത്.

യുപിഎ സര്‍ക്കാരിന്‍റെ കാലത്തും നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ വെളിപ്പെടുത്തലാണ് വിവാദങ്ങളുടെ തുടക്കം.  ദില്ലിയിൽ വച്ച നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് യുപിഎ ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങൾ നടത്തിയുണ്ടെന്ന് അവകാശപ്പെട്ടു.

2008 ജൂൺ 19-ന് ജമ്മു കശമീരിലെ പൂഞ്ചിലെ ഭട്ടൽ മേഖലകളിലാണ് സൈന്യം ആദ്യമായി മിന്നലാക്രമണം നടത്തിയത്. 2011 ഓഗസ്റ്റ് 30, സെപ്റ്റംബര്‍ ഒന്ന് തീയ്യതികളിൽ ഖേലിലെ നീലം തടാകത്തിനടുത്ത് വച്ചാണ് രണ്ടാമത്തെ മിന്നലാക്രമണം നടത്തിയത്.

2013 ജനുവരി ആറിന് സവാൻ പത്ര ചെക്ക് പോസ്റ്റിൽ മൂന്നും ജൂലൈ 27, 28 തീയ്യതികളിൽ നാസിപൂരിൽ നാലും ആ​ഗസ്റ്റ് ആറിന് നീലം വാലിയിൽ അഞ്ചും മിന്നലാക്രമണങ്ങൾ നടത്തി. 2014 ജനുവരി 14-നാണ് ആറാമത്തെ മിന്നലാക്രമണം നടത്തിയതെന്നും ശുക്ല പറഞ്ഞു.

എന്നാല്‍, കടലാസില്‍ മാത്രം മിന്നലാക്രമണം നടത്താന്‍ കോണ്‍ഗ്രസിനെക്കൊണ്ട്‌ മാത്രമേ സാധിക്കൂ എന്ന് പറഞ്ഞാണ് മോദി ഇതിനെ പരിഹസിച്ചത്. പിന്നീട്, മോദി ഭരണകാലത്തിന് മുന്‍പും ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ജനറൽ ഡിഎസ് ഹൂഡ പറഞ്ഞു.

2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ഡിഎസ് ഹൂഡ. പക്ഷേ, കോൺഗ്രസ് കള്ളം പറയുകയാണെന്നും തന്റെ കാലഘട്ടത്തിൽ എപ്പോഴാണ് സൈന്യം മിന്നലാക്രമണം നടത്തിയതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും മുൻ കരസേന മേധാവിയും ഗാസിയാബാദിലെ ബിജെപി സ്ഥാനാർത്ഥിയുമായ വി കെ സിംഗ് പറഞ്ഞു.

ഇതോടെ മിന്നലാക്രമണങ്ങളെ ചൊല്ലിയുള്ള വിവാദം പുകഞ്ഞു. ഇപ്പോല്‍ പുതിയ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ മിന്നലാക്രമണങ്ങളെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വഴിത്തിരവായിരിക്കുകയാണ്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios