കൽക്കരി വാഗണുകളുടെ ഗതാഗതം സുഗമമാക്കുവാൻ 42 പാസഞ്ചർ ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ദില്ലി: രാജ്യത്തെ കൽക്കരി (Coal) പ്രതിസന്ധി വിലയിരുത്തി ഊർജ്ജ മന്ത്രി ആർ കെ സിങ് (Minister RK Singh). ദില്ലി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഗുരുതര വൈദ്യുതി പ്രതിസന്ധിയിലേക്ക് (Power shortage) നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രി സ്ഥിതി വിലയിരുത്തിയത്. ദില്ലി (New delhi) സർക്കാർ ആവശ്യപ്പെട്ടതിലും കൂടുതൽ കൽക്കരി വരും ദിവസങ്ങളിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. താപവൈദ്യുത നിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗുരുതര പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് കൂടുതൽ കൽക്കരികയെത്തും.
കൽക്കരി വാഗണുകളുടെ ഗതാഗതം സുഗമമാക്കുവാൻ 42 പാസഞ്ചർ ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇതിനിടെ യുപി കൽക്കരിയുമായി പോയ കൽക്കരി വാഗൺ പാളം തെറ്റി. പതിനഞ്ച് വാഗണുകളിലായി 832 ടൺ കൽക്കരിയാണ് പാളം തെറ്റിയത്.പാളം തെറ്റിയ വാഗണുകളിൽ നിന്ന് കൽക്കരി നീക്കാൻ ശ്രമം തുടരുകയാണ്. അതിനിടെ കൽക്കരി നീക്കത്തിന് കൂടൂതൽ വാഗണുകൾ സജ്ജമെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് കൽക്കരി നീക്കത്തിന് 537 വാഗണുകൾ തയ്യാറാക്കും. ഇന്നലെ 1.7 മില്യൺ കൽക്കരി റെയിൽവേ വഴി വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി. അടുത്ത പത്തു ദിവസം ശരാശരി പ്രതിദിനം 1.5 മില്യൻ ടൺ കൽക്കരി നീക്കമുണ്ടാകും.
