അഫ്ഗാനിസഥാനിലെ ഐഎസിൽ ഇന്ത്യക്കാരുണ്ടോയെന്ന് അറിയില്ലെന്നും കേന്ദ്രം അറിയിച്ചു.   

ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ എത്തിക്കാൻ അമേരിക്കയുടെ സഹായം വീണ്ടും തേടി ഇന്ത്യ. ഇനിയുള്ള ഇരുപതിലധികം പേരെ തിരികെ എത്തിക്കാനാണ് നീക്കം. താലിബാൻ വഴിയിൽ തടഞ്ഞതിനെ തുടര്‍ന്ന് 20 ഇന്ത്യക്കാർക്ക് വിമാനത്താവളത്തിൽ എത്താനായിരുന്നില്ല. ഇവരെ തിരികെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതുവരെ 550 പേരെയാണ് കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനായത്. ഇതിൽ പകുതി പേർ ഇന്ത്യക്കാരാണ്. അഫ്ഗാനിസഥാനിലെ ഐഎസിൽ ഇന്ത്യക്കാരുണ്ടോയെന്ന് അറിയില്ലെന്നും കേന്ദ്രം അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.