Asianet News MalayalamAsianet News Malayalam

റഷ്യ അതൃപ്തി അറിയിച്ചെന്നത് അഭ്യൂഹമെന്ന് ഇന്ത്യ; ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം

'അന്താരാഷ്ട്ര ചട്ടങ്ങളും ഉടമ്പടികളും പാലിച്ചാണ് ഇന്ത്യ സൈനിക ഉപകരണങ്ങൾ കയറ്റി അയക്കുന്നത്'

India on Russia dissatisfied over supplying arms and equipment to Ukraine
Author
First Published Sep 19, 2024, 8:34 PM IST | Last Updated Sep 19, 2024, 8:34 PM IST

ദില്ലി: യുക്രൈനിലേക്ക് ഇന്ത്യൻ ആയുധങ്ങൾ എത്തുന്നതിൽ, ഇന്ത്യയെ റഷ്യ അതൃപ്തി അറിയിച്ചെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര ചട്ടങ്ങളും ഉടമ്പടികളും പാലിച്ചാണ് ഇന്ത്യ സൈനിക ഉപകരണങ്ങൾ കയറ്റി അയക്കുന്നത്. ഈ അഭ്യൂഹം പ്രചരിക്കുന്നത് തടയുന്നതിനുൾപ്പടെ കരുതൽ സ്വീകരിക്കുന്നുണ്ടെന്നും ഒരു ചട്ടവും ഇന്ത്യ ലംഘിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios